ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്: ജ്ഞാന-വിജ്ഞാനങ്ങളുടെ സമന്വയം തേടിയ ദാര്‍ശനിക പ്രതിഭ | ഫാ. ഡോ. കെ. എം. ജോര്‍ജ്
സമുന്നത ദാര്‍ശനികനും ക്രിസ്തീയ വേദശാസ്ത്രജ്ഞനും ബഹുമുഖ വൈജ്ഞാനികനുമെന്ന നിലയില്‍ പ്രശസ്തനായിരുന്ന ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ജന്മശതാബ്ദിയാണ് ഈ വര്‍ഷം. 1922 ഓഗസ്റ്റ് 9-നു തൃപ്പൂണിത്തുറയില്‍ തടിക്കല്‍ കുടുംബത്തില്‍ ജനിച്ച പോള്‍ വര്‍ഗീസ് അത്യസാധാരണമായ ബുദ്ധിവൈഭവത്തോടൊപ്പം, അറിവിന്‍റെ ഉപരി മേഖലകള്‍…