Name & Address of the Candidate: PDF File
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭ ഏഴ് മെത്രാന്മാരെ തിരഞ്ഞെടുക്കുവാന്‍ നടത്തുന്ന നടപടികള്‍ പുരോഗമിക്കുന്നു. 30 പേര്‍ക്കു വേണ്ടി സമര്‍പ്പിക്കപ്പെട്ട നോമിനേഷനുകളില്‍ 25 എണ്ണം സൂക്ഷ്മ പരിശോധനയ്ക്കു ശേഷം സ്വീകരിച്ചു. അവരെ സ്ക്രീനിംഗ് കമ്മിറ്റി ദേവലോകത്തു വിളിച്ചു വരുത്തി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. തൃശൂരില്‍ ജനുവരി 10-13 തീയതികളില്‍ നടക്കുന്ന നാലു ദിവസത്തെ ധ്യാന – നേതൃത്വ പരിശീലന – ആരോഗ്യ പരിശോധനാ ക്യാമ്പില്‍ എത്തിച്ചേരുവാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫാ. എബ്രഹാം തോമസ് (പ്രൊഫസര്‍ ഓര്‍ത്തഡോക്സ് സെമിനാരി, സെക്രട്ടറി, എക്യുമെനിക്കല്‍ റിലേഷന്‍സ്),
ഫാ. ഡോ. പി. സി. തോമസ് (പ്രൊഫസര്‍ ഓര്‍ത്തഡോക്സ് സെമിനാരി),
ഫാ. ഡോ. റെജി ഗീവര്‍ഗീസ് (പ്രൊഫസര്‍ ഓര്‍ത്തഡോക്സ് സെമിനാരി),
അഡ്വ. തോമസ് പോള്‍ റമ്പാന്‍ (വികാരി, കോതമംഗലം ചെറിയപള്ളി),
ഫാ. ഡോ. വര്‍ഗീസ് കെ. ജോഷ്വാ (മാര്‍ ബസേലിയോസ് ദയറാ, ഞാലിയാകുഴി),
ഫാ. വിനോദ് ജോര്‍ജ് ആറാട്ടുപുഴ (മാനേജര്‍, പരുമല സെമിനാരി),
ഫാ. എം. സി. കുറിയാക്കോസ് (മാനേജര്‍, വെട്ടിക്കല്‍ ദയറാ),
ഫിലിപ്പോസ് റമ്പാന്‍ (ജ്യോതിസ് ആശ്രമം, രാജസ്ഥാന്‍),
അഡ്വ. ഗീവര്‍ഗീസ് റമ്പാന്‍ കൊച്ചുപറമ്പില്‍,
ഫാ. യാക്കോബ് തോമസ് (മാനേജര്‍, ദേവലോകം അരമന),
ഫാ. സഖറിയാ നൈനാന്‍ (മാര്‍ ബസേലിയോസ് ദയറാ, ഞാലിയാകുഴി),
ഫാ. അലക്സാണ്ടര്‍ പി. ദാനിയേല്‍ (മാനേജര്‍, വള്ളിക്കാട്ട് ദയറാ),
ഫാ. സജി (അട്ടപ്പാടി ആശ്രമം),
ഫാ. പി. വൈ. ജസ്സന്‍ (മൈലപ്ര),
ഫാ. വര്‍ഗീസ് പി. ഇടിചാണ്ടി (ബാംഗ്ലൂര്‍),
ഫാ. വര്‍ഗീസ് എബ്രഹാം (കൊരട്ടി അരമന),
ബസലേല്‍ റമ്പാന്‍,
ഫാ. എല്‍ദോസ്,
ഫാ. റജി അലക്സാണ്ടര്‍ (പുത്തന്‍കാവ്),
ഫാ. ബഞ്ചമിന്‍ (മാനേജര്‍, കൂനന്‍കുരിശ് സ്മാരക പള്ളി),
ഫാ. ജോഷി പല്ലാട്ട് (നാഗ്പൂർ സെമിനാരി),
ഫാ. സാമുവേൽ ജോർജ്ജ് (സാംജിഅച്ചൻ, മൗണ്ട് ഹോറേബ് ആശ്രമം ശാസ്താംകോട്ട),
ഫാ. കുറിയാക്കോസ്,
ഫാ. തോമസ് ജോണ്‍ (കാരുണ്യ ഗൈഡന്‍സ് സെന്‍റര്‍, തിരുവനന്തപുരം),
ഫാ. വി. എം. ഷിബു
തുടങ്ങിയവരാണ് സ്ഥാനാര്‍ത്ഥികള്‍.
ഒരുതരത്തിലുമുള്ള പ്രചരണവും അനുവദിക്കുകയില്ല എന്ന് സ്ക്രീനിംഗ് കമ്മിറ്റിയും മോണിറ്ററിംഗ് കമ്മിറ്റിയും സ്ഥാനാര്‍ത്ഥികളെ ദേവലോകത്തു നടന്ന കൂടിക്കാഴ്ചയില്‍ അറിയിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് സംബന്ധമായ കമ്മിറ്റിയില്‍ നടക്കുന്ന ചര്‍ച്ചകളും തീരുമാനങ്ങളും പുറത്തു വിടുകയില്ല എന്ന് സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങള്‍ ദേവലോകം അരമന ചാപ്പലിലെത്തി വി. ത്രിത്വനാമത്തില്‍ പ്രതിജ്ഞയെടുത്തു. ജനുവരി 29-നാണ് 14 പേരുടെ ലിസ്റ്റ് സ്ക്രീനിംഗ് കമ്മിറ്റി പ. കാതോലിക്കാ ബാവായ്ക്ക് സമര്‍പ്പിക്കേണ്ടത്.
_____________________________________
വിവരങ്ങള്‍ ലഭ്യമാകുന്നതനുസരിച്ച് പേജിലെ വിവരങ്ങള്‍ പുതുക്കുന്നതാണ്. – മാനേജിംഗ് എഡിറ്റര്‍ WhatsApp No. 7012270083 mtvmosc@gmail.com