കോട്ടയം : തുടര്‍ഭരണം നേടിയ ഇടത് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പിണറായി വിജയനെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. പ്രകൃതിദുരന്തങ്ങള്‍ ഉള്‍പ്പെടെയുളള പ്രതിസന്ധികളില്‍ ജനങ്ങള്‍ക്ക് ഒപ്പംനിന്ന നേതാവായിരുന്നു പിണറായി വിജയന്‍. അദ്ദേഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമ പദ്ധതികള്‍ക്കും കേരളീയ സമൂഹം നല്‍കിയ ആദരവാണ് ഈ വലിയ വിജയമെന്ന് പരിശുദ്ധ ബാവ പറഞ്ഞു.