വിഘടിത വിഭാഗം ഹർജി സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് തള്ളി

മുളന്തുരുത്തി മാർത്തോമൻ പള്ളി ജില്ലാ കളക്ടർ ഏറ്റെടുത്തതിനു എതിരെയും നവംബർ 6-നു പള്ളിയുടെ താക്കോൽ ഓർത്തഡോക്സ്‌ വിഭാഗത്തിന് കൈമാറിയതിന് എതിരെയും , ഓർത്തഡോക്സ്‌ വിഭാഗം പള്ളിയിൽ ആത്മീയവും ,ഭരണപരവുമായ കർത്തവ്യവങ്ങൾ നിർവഹിച്ചു വരുന്നത്
തടയണമെന്നും , മാർത്തോമൻ പള്ളിയെ സംബന്ധിച്ച 05/11/20 ലെ തൽസ്ഥിതി പുനഃസ്ഥാപിക്കണമെന്നും കാണിച്ച് പാത്രീയർക്കീസ് വിഭാഗം അഡ്വ. നെടുമ്പാറ മുഖേനെ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്ന എല്ലാ ഹർജികളും അശോക് ഭൂഷൺ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളി കളഞ്ഞു . കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടങ്ങൾ എടുത്ത തീരുമാനങ്ങളിൽ കോടതിക്ക് ഇടപെടാനുള്ള ഒരു കാരണങ്ങളും ഇപ്പോൾ ഇല്ലെന്നും , അതുപോലെ കോടതി ഒരിക്കൽ തീർപ്പാക്കിയ അതെ വിഷയങ്ങൾ തന്നെ വീണ്ടും ഉയർത്തിയ പ്രവണത ഒരു കാരണവശാലും ന്യായീകരിക്കപ്പെടുന്നതല്ലെന്നും . ഇതുപോലുള്ള പ്രവണതകൾ അനുവദിക്കുകപ്പെടുന്നല്ലെന്നും കോടതി വ്യക്തമാക്കി.