കുവൈറ്റ്‌ മഹാ ഇടവകയുടെ മൊബൈൽ ആപ്പ്‌ പ്രകാശനം ചെയ്തു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ എല്ലാ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന പുതിയ മൊബൈൽ ആപ്ളിക്കേഷൻ പുറത്തിറങ്ങി. ഇടവകയുടെ പ്രവർത്തനങ്ങളും, അറിയിപ്പുകളും ഇടവക ജനങ്ങളിൽ എത്തിക്കുവാൻ വേണ്ടി തയ്യാറാക്കിയിരിക്കുന്ന മൊബൈൽ ആപ്പിന്റെ പ്രകാശനകർമ്മം ഇടവക വികാരി റവ. ഫാ. ജിജു ജോർജ്ജ്‌ നിർവ്വഹിച്ചു.

ആഗസ്റ്റ്‌ 14 വെള്ളിയാഴ്ച രാവിലെ വി. കുർബ്ബാനയ്ക്ക്‌ ശേഷം നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന ചടങ്ങിൽ സഹവികാരി റവ. ഫാ. ലിജു പൊന്നച്ചൻ, ട്രഷറാർ മോണിഷ്‌ പി. ജോർജ്ജ്‌, സെക്രട്ടറി ജിജി ജോൺ, മൊബൈൽ ആപ്പിന്റെ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയ ഗ്രീഗോറിയൻ ടീമിലും, ഇടവക ഭരണസമിതിയിലും അംഗങ്ങളായ സിബി അലക്സാണ്ടർ, ജുബിൻ പി. ഉമ്മൻ, ദിലീപ്‌ മാത്യു ജോൺ, ജിബു ജേക്കബ്‌, ജയിംസ്‌ പീറ്റർ എന്നിവർ പങ്കെടുത്തു. ഇപ്പോൾ ലഭിക്കുന്ന സേവനങ്ങൾക്ക്‌ പുറമേ മറ്റ്‌ പുതിയ സേവനങ്ങൾ കൂടി വൈകാതെ ഈ ആപ്പിൽ ലഭ്യമാകും.