കെ.എസ്. ചിത്ര പരിശുദ്ധ കാതോലിക്ക ബാവായെ സന്ദർശിച്ചു

പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ ഗായിക കെ.എസ്.ചിത്ര സന്ദർശിച്ചു. ചികിത്സാവശ്യങ്ങൾക്കായി പരുമല ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തെ സന്ദർശിച്ച ചിത്ര, സ്നേഹോപഹാരമായി പുസ്തകവും പൂച്ചെണ്ടും സമ്മാനിച്ചു. ബാവാ ഒരുപാട് പുസ്തകങ്ങൾ വായിക്കുന്നയാളായതു കൊണ്ടാണ് പുസ്തകം സമ്മാനിച്ചതെന്ന് ചിത്ര പറഞ്ഞു.

കാതോലിക്കാ ബാവായോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ചിത്ര, അദ്ദേഹത്തിനു വേണ്ടി ഒരു പ്രാർഥനാ ഗാനം ആലപിക്കുകയും ചെയ്തു. ചുറ്റുമുള്ളവരും ഗായികയ്ക്കൊപ്പം ആലാപനത്തിൽ പങ്കു ചേർന്നു. ചിത്രയുടെ സന്ദർശനത്തിൽ ഒരുപാട് സന്തോഷമുണ്ടെന്ന് കാതോലിക്കാ ബാവ പ്രതികരിച്ചു.