ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികള്‍ കെ.സി.സി. യില്‍ നിന്നു രാജി വച്ചു

കെ.സി.സിയിൽ നിന്നും കൂട്ടരാജി

കോട്ടയം: കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ സഭാ ഐക്യദർശനങ്ങൾക്ക് വിരുദ്ധമായി കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് നടത്തിയ മാർച്ചിൽ പ്രതിക്ഷേധിച്ച് കെ.സി.സി വൈസ് പ്രസിഡൻറ് ഡോ.ജെയ്സി കരിങ്ങാട്ടിൽ, എക്സിക്യൂട്ട് അംഗങ്ങളായ ഫാ.തോമസ് വർഗീസ് ചാവടിയിൽ, ഡോ.ചെറിയാൻ തോമസ്, ജിജി ജോൺസൺ എന്നിവർ രാജിവെച്ചു.

കെ.സി.സിയുടെ ജനറൽ സെക്രട്ടറി ഫാ.ഡോ.റെജി മാത്യം നേരത്തെ രാജി നൽകിയിരുന്നു. വിവിധ സമിതികളെ പ്രതിനിധികരിച്ച് കെ.സി സി യുടെ വിവിധ ചുമതലകളിൽ എത്തിയ ഫാ.എബ്രഹാം കോശി കുന്നുംപുറത്ത്, ഫാ. ജോമോൻ ജോൺ, ജോജി പി.തോമസ്, മാത്യു ചെറിയാൻ എന്നിവരും രാജി നൽകി.

ഇപ്പോൾ ഓർത്തഡോക്സ് സഭാ അംഗങ്ങളായ മുഴുവൻ പ്രതിനിധികളും കെ.സി സി യിൽ നിന്നും രാജിവെച്ചു.

കെ.സി.സി ചുമതലകളിൽ നിന്നും ഓർത്തഡോക്സ് സഭാ പ്രതിനിധികളുടെ രാജി കത്തിൽ നിന്നും:

To,

പ്രസിഡന്‍റ്,
കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്,
കെ.സി.സി. ഓഫീസ്, തിരുവല്ല

വിഷയം : കെ.സി.സി ചുമതലകളില്‍ നിന്നും
ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുടെ രാജി

കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യവേദിയും വിശാല എക്യുമെനിക്കല്‍ പ്രസ്ഥാനവുമായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്‍റെ അദ്ധ്യക്ഷന്‍ സഭാ ഐക്യ പാരമ്പര്യങ്ങളും ദര്‍ശനങ്ങളും നിയമങ്ങളും ലംഘിച്ച് കോട്ടയം ദേവലോകം അരമനയിലേക്ക് 10-05-2019 ല്‍ നടത്തിയ പ്രതിഷേധമാര്‍ച്ച് മലങ്കര ഓര്‍ത്തഡോക്സ് സഭയെ പൊതുസമൂഹത്തില്‍ അതികഠിനമായി വിചാരണചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്തു.

സഭാ ഐക്യ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമായി KCC യുടെ അദ്ധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത പ്രവര്‍ത്തിച്ചതിനാല്‍ അദ്ദേഹം പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കണമെന്ന് 28-05-2019ല്‍ കൂടിയ ഗഇഇ എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ എല്ലാവരും ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ അത്തരത്തില്‍ ദേവലോകത്തേക്ക് മാര്‍ച്ച് സംഘടിപ്പിക്കുകയോ പങ്കെടുക്കുകയോ നേതൃത്വം നല്‍കുകയോ ചെയ്തിട്ടില്ലായെന്നും പ്രസിഡന്‍റ് സ്ഥാനം യാതൊരു കാരണവശാലും രാജിവെയ്ക്കില്ലായെന്ന് പറയുകയും ചെയ്തു. ഒരു സഭാ ആസ്ഥാനത്തേക്കും മാര്‍ച്ച് നടത്താന്‍ താന്‍ നേതൃത്വം നല്‍കിയിട്ടില്ലായെന്ന് പത്രമാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയതും (30-മെയ് 2019, മനോരമ) അത്യന്തം ഖേദകരമാണ്. എന്നാല്‍ കുരിശിന്‍റെ വഴി എന്നപേരില്‍ ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന്‍റെ ചിത്രങ്ങളും വീഡിയോയും മാധ്യമങ്ങളിലും ഇന്‍റര്‍നെറ്റിലും ഇപ്പോഴും ലഭ്യമാണ്.

സഭാ ഐക്യ ദര്‍ശനങ്ങളും വിശാലമായ കാഴ്ചപ്പാടുകളും തിരസ്ക്കരിച്ച് സ്വതാല്‍പര്യങ്ങള്‍ക്ക് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഗഇഇ പ്രസിഡന്‍റിന്‍റെ ഇത്തരം നടപടികളില്‍ പ്രതിഷേധിച്ച് മലങ്കര ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളായ ഞങ്ങള്‍ ഗഇഇ യുടെ എല്ലാ അധികാര സ്ഥാനങ്ങളില്‍നിന്നും എക്സിക്യൂട്ടീവ് സ്ഥാനങ്ങളില്‍ നിന്നും രാജിവയ്ക്കുന്നു.

എന്ന്

ഫാ. തോമസ് വര്‍ഗ്ഗീസ് ചാവടിയില്‍
(എക്സിക്യൂട്ടീവ് അംഗം)

പ്രൊഫ. ഡോ. ചെറിയാന്‍ തോമസ്
(എക്സിക്യൂട്ടീവ് അംഗം)

ഡോ. ജെയ്സി കരിങ്ങാട്ടില്‍
(വൈസ് പ്രസിഡന്‍റ്)

ജിജി ജോണ്‍സണ്‍
(എക്സിക്യൂട്ടീവ് അംഗം)

കോട്ടയം
31-05-2019

Copy to : The Catholicate Office, Devalokam , Kottayam
The Inter-Church Relations Office, Devalokam, Kottayam

കെസിസി അധ്യക്ഷന്റെ എക്യൂമെനിക്കൽ മൂല്യങ്ങൾക്ക് നിരക്കാത്തതും, ഏകാധിപത്യപരവുമായ നിലപാടിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി. കെസിസി അധ്യക്ഷൻ തൻറെ പദവി ദുർവിനിയോഗം ചെയ്യുന്നുവെന്നും , ഏകാധിപത്യപരമായ രീതിയിൽ പ്രവർത്തിക്കുന്നുവെന്നും അംഗങ്ങൾ ആക്ഷേപം ഉന്നയിച്ചിരുന്നു… മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആസ്ഥാനമായ ദേവലോകം അരമനയിലേക്ക് നിയമവിരുദ്ധമായി നടത്തിയ പ്രതിഷേധ റാലിയിൽ കെസിസി അധ്യക്ഷൻ പങ്കെടുക്കുകയും, പിന്നീട് അംഗങ്ങൾ ചോദ്യംചെയ്തപ്പോൾ നിഷേധാത്മക നിലപാടിൽ അതിനെ എതിർക്കുകയും ചെയ്തു… അദ്ദേഹത്തിൻറെ ഈ ഏകാധിപത്യ പ്രവണതയാണ് അംഗങ്ങളെ ചൊടിപ്പിച്ചത്.

________________

ഫാ. യൂഹാനോൻ ജോൺ രാജി വെച്ചു

KCC യുടെ സ്ഥാപന ഉദ്ദേശത്തിനു എക്യുമിനിക്കൽ കാഴ്ചപ്പാടിനു വിരുദ്ധമായും പ്രവർത്തിക്കുകയും, കെ സി സിയുടെ അധ്യക്ഷ പദവിക്ക് ചേരാത്ത വിധം പ്രവർത്തിക്കുകയും, തെറ്റ് കൾ ന്യായീകരിച്ച് പരസ്യ പ്രസ്താവന നടത്തുകയും ചെയ്യുന്ന കെസിസി അധ്യക്ഷന്റെ പ്രവർത്തിയിൽ പ്രതിഷേധിച്ച് ബഹു. യൂഹാനോൻ ജോൺ അച്ചൻ കെ സി സി എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്നും രാജിവെച്ചു.

മുമ്പ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജി വെച്ച ബഹുമാനപ്പെട്ട ഡോക്ടർ റെജി മാത്യുസ് അച്ചൻ രാജി പിൻവലിക്കണമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടും ബഹുമാനപ്പെട്ട റെജി അച്ചൻ തീരുമാനത്തിൽ ഉറച്ചുനിന്നു. ഒരു കാരണവശാലും രാജി പിൻവലിക്കില്ലെന്ന് അച്ചൻ അറിയിച്ചു.

_________________

ഫാ. എബ്രഹാം കോശി കുന്നുംപുറത്ത് രാജി വെച്ചൂ

കേരളത്തിലെ സഭാ ഐക്യ വേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ സ്ഥാപന ഉദ്ദേശ ലക്ഷ്യങ്ങൾക്കു നിരക്കാത്ത വിധത്തിൽ അംഗസഭയായ മലങ്കര ഓർത്തഡോക്സ് സഭയുടെ അന്തസ്സിനും ആത്മാഭിമാനത്തിനും കളങ്കം ചാർത്ത തക്കവണ്ണം കെ.സി.സി. പ്രസിഡണ്ട് എന്ന പദവിയിൽ ഇരുന്നു കൊണ്ട് അധ്യക്ഷൻ ചെയ്ത കാര്യങ്ങൾ ഏറെ വേദനയുളവാക്കുന്നതാണ്.

എന്റെ സഭയാണ് എന്റെ ജീവൻ, അതിലെ പിതാക്കന്മാർ എന്റെ മാർഗ്ഗദീപവുമാണ്.
മലങ്കര ഓർത്തഡോക്സ് സഭയിലെ ഒരു വൈദികൻ എന്ന നിലയിൽ ഞങ്ങളുടെ സഭയെയും സഭയുടെ പരമാധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായേയും അവഹേളിക്കുന്ന തരത്തിൽ നിലപാടു സ്വീകരിക്കുന്ന വ്യക്തി പ്രസിഡണ്ട് സ്ഥാനം വഹിക്കുന്ന പ്രസ്ഥാനത്തിൽ തുടർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. ഇക്കാരണത്താൽ തന്നെ ഏൽപ്പിച്ച ചുമതല ഏൽപ്പിച്ച കെ.സി.സി യുവജന കമ്മീഷൻ ചെയർമാൻ സ്ഥാനവും, കെ.സി.സി എക്യുമെനിക്കൽ ഹോറൈസൺ മാസികയുടെ എഡിറ്റർ ഇൻ ചാർജ്ജ് സ്ഥാനവു രാജി വയ്ക്കുന്നതായി അച്ചൻ രാജിക്കത്തിൽ പറഞ്ഞു

______________

ജോജി പി. തോമസ് രാജി വച്ചു