പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരി. കാതോലിക്കാബാവ തിരുമേനി ആശംസകള്‍ അറിയിച്ചു

ഇന്‍ഡ്യയുടെ ഇരുപത്തിഒന്നാമത്് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. നരേന്ദ്ര മോദിക്ക് പരി. ബസേലിയോസ് മാര്‍ത്തോമ്മ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാബാവ തിരുമേനി അനുമോദനമറിയിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച വാര്‍ത്ത പുറത്തുവന്ന ഉടനെതന്നെ അറിയിച്ച ആദ്യ അനുമോദനക്കത്തിന് പ്രധാനമന്ത്രി നന്ദി അറിയിച്ച് മറുപടി നല്‍കിയിരുന്നു. സത്യപ്രതിജ്ഞയുടെ സമയം നിശ്ചയിച്ച് ഉടന്‍തന്നെ പ്രധാനമന്ത്രിക്കുവേണ്ടി, കേന്ദ്രമന്ത്രി ശ്രീ. അല്‌ഫോന്‍സ് കണ്ണന്താനം നേരില്‍ പരി. ബാവാ തിരുമേനിയെ വിളിച്ച് ചടങ്ങില്‍ സംബന്ധിക്കുവാന്‍ ക്ഷണിച്ചിരുന്നു.

ക്ഷണിക്കപ്പെട്ട വിശിഷ്ട അതിഥികളോടൊപ്പം ഈ ചടങ്ങിന് സാക്ഷ്യം വഹിക്കുവാനാണ് ആവശ്യപ്പെട്ടിരുന്നത് എങ്കിലും തല്‍ക്കാലം എത്തിച്ചേരാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത് എന്ന് പരി. ബാവാ തിരുമേനി മറുപടി നല്‍കുകയും, പുതിയ ഗവണ്‍മെന്റിന് എല്ലാ ആശംസകളും നേരുകയും, ഉചിതമായ അവസരത്തില്‍ തമ്മില്‍ കാണാമെന്ന് പ്രതീക്ഷിക്കുന്നു എന്ന് അറിയിക്കുകയും ചെയ്തു.