ന്യൂഡല്‍ഹി: ചര്‍ച്ചസ് ഓക്സിലിയറി ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസാ) ചെയര്‍മാനായി ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായെ തിരഞ്ഞെടുത്തു. കാസായുടെ നാഷണല്‍ ബോര്‍ഡാണ് തിരഞ്ഞെടുത്തത്. ഇന്ത്യയിലെ കത്തോലിക്കേതര ക്രൈസ്തവ സഭകളുടെ സംയുക്ത സാമൂഹിക സേവന പ്രസ്ഥാനമാണിത്.