രക്തദാനം സംഘടിപ്പിച്ചു

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെയും, ‘ഇയർ ഓഫ് സായിദ്’ വർഷാചരണത്തിന്റെയും ഭാഗമായി തലസീമിയ രോഗികൾക്ക് വേണ്ടി ദുബായ് ലത്തീഫാ ആശുപത്രിയുടെ സഹകരണത്തോടെ രക്തദാനം സംഘടിപ്പിച്ചു.
 നൂറോളം അംഗങ്ങൾ രക്തം ദാനം ചെയ്തു. വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം ഉദ്‌ഘാടനം ചെയ്തു.
സഹ വികാരി ഫാ. സജു തോമസ്, ഇടവക ട്രസ്റ്റീ ചെറിയാൻ സി. തോമസ്, സെക്രട്ടറി സാബു വർഗീസ്, ജൂബിലി കൺവീനർമാരായ ജോസ് ജോൺ, പി.കെ. ചാക്കോ, ജോയിന്റ്‌ ട്രസ്റ്റീ ജോസഫ് ഐപ്പ്, ജോയിന്റ് സെക്രട്ടറി ബാബു കുരുവിള എന്നിവർ നേതൃത്വം നൽകി.