പത്തനംതിട്ട – കാതോലിക്കറ്റ് കോളജ്, യുണിവേഴ്സിറ്റി ഓർത്തഡോക്സ് ടീച്ചേഴ്സ് ക്രിസ്ത്യൻ അസോസിയേഷൻ, പുർവ വിദ്യാർത്ഥി സംഘടന, പിടിഎ എന്നിവയുടെ സഹകരണത്തിൽ എർപ്പെടുത്തിയ കാതോലിക്കേറ്റ് അവാര്‍ഡുകളായ പുത്തൻകാവ് മാർ പീലക്സിനോസ് ശാസ്‌ത്ര പുരസ്‌കാരം എം.ജി സർവകലാശാല പ്രോ – വൈസ് ചാൻസലർ പ്രഫ്ര. ഡോ.സാബു തോമസിനും മികച്ച എഴുത്തുകാരനുള്ള പ. ബസേലിയോസ് ഗീവർഗീസ് ദ്വിതിയൻ പുരസ്‌കാരം എഴുത്തുകാരനും പുർവ വിദ്യാർത്ഥിയുമായ ബെന്യാമിനും ദാനിയേൽ മാർ പീലക്സിനോസ് സ്മാരക അധ്യാപക അവാർഡ് NIT Asso. Prof. ഡോ. സിഷാജ് പി. സൈമണും നൽകി. കാതോലിക്കേറ്റ് കോളജ് പുർവ അധ്യാപിക വീണ ജോര്‍ജ് MLA യെയും ആദരിച്ചു.
കുറിയാക്കോസ് മാർ ക്ലിമിസ് തിരുമേനി (Local Manager), ഡോ. തോമസ് മാർ അത്താനിയോസ് (MOC Colleges manager), പ്രിൻസിപ്പല്‍ ഡോ. മാത്യു പി. ജോസഫ്, കോളജ് ഗവേണിംങ്ങ് ബോർഡ് അംഗങ്ങൾ, അദ്ധ്യാപകർ, മുൻ അദ്ധ്യാപകർ, പുർവ വിദ്യാർത്ഥി സംഘടന ഭാരവാഹികൾ, വിദ്യാർത്ഥികൾ എന്നിവർ അവാർഡ് ദാനചടങ്ങിൽ പങ്കെടുത്തു. സംഘാടക സമിതിയും വിദ്യാർത്ഥികളും ചേർന്ന് വിശിഷ്ട വ്യക്തികളെയും അവാർഡ് ജേതാക്കളെയും സ്വികരിച്ചു. അവാർഡ് നിർണയ കമ്മറ്റിയെയും,സംഘാടക സമതി കൺവിനറെയും കമ്മിറ്റി അംഗങ്ങളെയും പ്രത്യേകം അഭിനന്ദിച്ചു.