അല്‍വാറീസ് (മാര്‍ യൂലിയോസ്) പാദ്രിയും അനുയായികളും മലങ്കരസഭയിലേക്ക് (1889)

92. സിലോണ്‍ ദ്വീപിലും ഗോവായിലും ഇന്ത്യായുടെ മറ്റു പല ഭാഗത്തും പോര്‍ച്ചുഗല്‍ രാജാവിന്‍റെ കീഴായി നടന്നുവന്ന പദ്രവാദ എന്ന റോമ്മാ സഭക്കാരുടെ മേലധികാരം മിക്ക സ്ഥലങ്ങളിലും പോര്‍ച്ചുഗലില്‍ നിന്നു എടുത്തു റോമ്മാ പാപ്പായ്ക്കു നേരിട്ടു കീഴ്പെടുത്തിയതിന്മേല്‍ മേല്പറഞ്ഞ സ്ഥലങ്ങളിലുള്ള റോമ്മാ ക്രിസ്ത്യാനികള്‍ വളരെപേര്‍ പാപ്പായോടു മത്സരിക്കയും അവരുടെ കൂട്ടത്തില്‍ ഒരുവനായ ഗോവാക്കാരന്‍ അന്തോനിയോസ് ഫ്രാന്‍സിസ്കോസ് ശവുരിയാര്‍ അല്‍വാറീസ് എന്ന പാദ്രി അവരില്‍ പ്രധാനിയായി തുനിഞ്ഞിറങ്ങി റോമ്മാ വഴക്കം വിട്ടു അന്ത്യോഖ്യായുടെ സ്തുതി ചൊവ്വാകപ്പെട്ട യാക്കോബായ സഭയില്‍ ചേരാമെന്നു സമ്മതിച്ചു മലയാളത്തിന്‍റെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായോടു അപേക്ഷിക്കയാല്‍ ശുദ്ധമുള്ള അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവാ തിരുമനസിലേക്കു എഴുതി അയച്ചു അനുവാദം വരുത്തുകയും അല്‍വാറീസ് പാദ്രിയുടെ കൂടെയുള്ള നാലു ശെമ്മാശന്മാര്‍ക്കു 1889-ാം മാണ്ട് മെയ് മാസം 13-നു 1064 മേടം 31-നു ഞായറാഴ്ച സെമിനാരി പള്ളിയില്‍ വച്ച് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ അനുവാദപ്രകാരം നിരണം ഇടവകയുടെ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ ശെമ്മാശുപട്ടം കൊടുക്കയും അടുത്ത തിങ്കളാഴ്ച അവര്‍ക്കു ടി ദേഹം തന്നെ കത്തനാര്‍ പട്ടം കൊടുക്കയും ചെയ്തു. പട്ടം ഏറ്റവരില്‍ ………………………..

വകുപ്പില്‍ പറയുന്ന അല്‍വാറീസ് ………………. ഒരു ക്ലേറി കൊളമ്പില്‍ വരികയും 1881 ജൂണ്‍ ……… മിഥുനം 12-നു ……….. പള്ളിയില്‍ വച്ച് അയാള്‍ക്കു ………………. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെയും അനുവാദത്തുമ്മേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ കൊടുത്തു. ഇയാള്‍ പോര്‍ച്ചുഗല്‍ രാജ്യക്കാരനായ ഒരു യൂറോപ്യനും ഗോവാ റോമ്മാ മെത്രാപ്പോലീത്തായുടെ കൂടെ നിന്നവനും പിന്നീട് തര്‍ക്കത്തില്‍ അല്‍വാറീസ് മെത്രാപ്പോലീത്തായോടു കൂടെ ചേര്‍ന്നവനും ആകുന്നു. ഇയാളുടെ മുഴുവന്‍ പേര് …………….

96. മേല്‍ 92-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്ന ഗോവക്കാരന്‍ അന്തോനിയോസ് ഫ്രാന്‍സിസ്ക്കോസ് സേവിയര്‍ അല്‍വാറീസ് പാദ്രിയെ മെത്രാനായി വാഴിക്കണമെന്ന് അന്ത്യോഖ്യായുടെ മൂന്നാമത്തെ പത്രോസ് എന്ന ഇഗ്നാത്യോസ് പാത്രിയര്‍ക്കീസ് ബാവാ അനുവദിച്ചു 1889-മാണ്ടു മകര മാസത്തില്‍ എഴുതിയ കല്പനപ്രകാരം 1889 ജൂലൈ മാസം 27-നു 1064-മാണ്ടു കര്‍ക്കടകമാസം 13-നു ശനിയാഴ്ച നിരണം ഇടവകയുടെ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായാല്‍ ടി അല്‍വാറീസ് പാദ്രിയെ കോട്ടയത്തു സെമിനാരി പള്ളിയില്‍ വച്ച് റമ്പാനായി പട്ടം കെട്ടുകയും പിന്നീട് ടി ആണ്ട് ജൂലൈ മാസം 29-നു 1064 കര്‍ക്കടകം 15-നു തിങ്കളാഴ്ച സെമിനാരിയില്‍ പള്ളിയില്‍ വച്ച് മെത്രാപ്പോലീത്തായായി വാഴിക്കയും ചെയ്തു. മെത്രാന്‍പട്ടം കൊടുത്തപ്പോള്‍ കോട്ടയം ഇടവകയുടെ മാര്‍ പൗലോസ് അത്താനാസ്യോസ് മെത്രാപ്പോലീത്താ കുര്‍ബാന ചൊല്ലുകയും നിരണം ഇടവകയുടെ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായും കണ്ടനാട് ഇടവകയുടെ മാര്‍ പൗലൂസ് ഈവാനിയോസ് മെത്രാപ്പോലീത്തായും സഹായികളായിരിക്കയും ചെയ്തു. അല്‍വാറീസ് പാദ്രിയെ സിലോണ്‍, ഗോവ, ഇന്ത്യ മുതലായ സ്ഥലങ്ങളുടെ മെത്രാപ്പോലീത്തായായിട്ടു യൂലിയോസ് എന്ന നാമത്തില്‍ വാഴിച്ചിരിക്കുന്നു. അല്‍വാറീസ് പാദ്രിയുടെ …………. പേര്‍ അന്തോണിയോസ് ഫ്രാന്‍സിസ്ക്കോസ് സേവിയര്‍ അല്‍വാറീസ് യൂലിയോസ് മെത്രാപ്പോലീത്താ എന്നാകുന്നു. ഇയാള്‍ ഗോവാ സംസ്ഥാനത്തു വെര്‍നാ എന്ന സ്ഥലത്ത് യൗസേപ്പ് ബാപ്തീസ്താ അല്‍വാറീസ് എന്ന ആളിന്‍റെ മകന്‍ ആകുന്നു. ……..

98. മേല്‍ 96-ാം വകുപ്പില്‍ പേര് പറയുന്ന യൂലിയോസ് മെത്രാപ്പോലീത്തായുടെ കൂട്ടത്തില്‍ ചേര്‍ന്നവനും കൊളമ്പില്‍ താമസിച്ചു വരുന്നവനുമായ ലിസ്ബൊവാ പിന്‍റൊ എന്ന ആള്‍ പത്രോസ് റോമ്മായില്‍ പോയിട്ടില്ലെന്നും പൗലൂസും പത്രോസും തമ്മില്‍ യാതൊരു സംബന്ധവും ഇല്ലെന്നും റോമ്മാ സഭയില്‍ കൈവെയ്പ് പൊയ്പോയി എന്നും മറ്റും മതിയായ ന്യായം കാണിച്ച് ‘അന്ത്യോഖ്യായും റോമ്മായും ശുദ്ധ പത്രോസിനോടു ഇവയ്ക്കുള്ള സംബന്ധവും’ (Antioch and Rome and their connections with St. Peter) എന്ന് പേര്‍ വച്ച് ഒരു പുസ്തകം അച്ചടിപ്പിച്ചു പ്രസിദ്ധം ചെയ്തിരിക്കുന്നു. അച്ചടിപ്പിച്ചത് 1889-മാണ്ടായിരുന്നു. കൊളംബില്‍ ഇംഗ്ലീഷില്‍ അടിച്ച പുസ്തകം ആകുന്നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)