മാ ത്റുഭൂമി ദിനപത്രത്തിൽ (14/7/2018) ജസ്റ്റീസ് കെ റ്റി തോമസ് എഴുതിയ കുമ്പസാരവും ,പുരോഹിതരുടെ നിയമ ബാധ്യതകളും എന്ന ലേഖനം വിമർശനപരമായിയും ചിന്താപരമായും സഭകൾ പരിശോധിക്കണ്ടതാണ്., രാജ്യത്തിന്റെ നിയമവ്യവസ്ഥയെ വ്യാഖ്യാനിച്ച് മാർത്തോമ്മ സഭയിൽ പുരോഹിതരോട് കുമ്പസാരം നിരോധിച്ചു എന്നു സൂചിപ്പിച്ച് കുമ്പസാരം നിലനിൽക്കുന്ന മറ്റു സഭകളെഎണ്ണിപ്പറഞ്ഞ്
കുമ്പസാരം വൈദികർക്ക് നിയമപരമായി ഒരു ബാധ്യതയാണ് എന്ന് വ്യാഖ്യാനിച്ച് എഴുതുമ്പോൾ ഇക്കാലമത്രയും ഇന്നാട്ടിൽ ജീവിച്ചവർക്ക് പല സംശയങ്ങളും ഉണ്ട്. ലേഖനത്തിൽ രഹസ്യ വിനിമയങ്ങൾ ഒഴിവാക്കാവുന്നത് എന്ന് പറയുന്നത് ഒന്ന് ഭാര്യ ഭർത്താക്കമാർ തമ്മിലുള്ള വിനിമയങ്ങൾ, രണ്ട് വക്കീലന്മാരും കക്ഷികളും തമ്മിലുള്ള വിനിമയങ്ങൾ മാത്രമാണ്.
ചുരുക്കത്തിൽ പ്രതി കൊല ചെയ്തു, റെയ്പ്പു ചെയ്തു എന്ന് പ്രതിഭാഗം വക്കീൽ ചോദിച്ചു മനസ്സിലാകും. പൊഴുതു അടക്കാൻ വക്കീൽ മാർഗ്ഗം കണ്ടു പിടിക്കും. കോടതിയിൽ സത്യം പറയണ്ട എന്നതല്ലേ.?
നിയമത്തിന്റെ വല കൊണ്ട് ഒരു വലിയ സമൂഹത്തെ മുഴുവൻ ഈ ലേഖനത്തിലൂടെ പേടിപ്പിക്കുമ്പോൾ ഒരു നിയമജ്ഞനുമല്ലാത്ത ഈ എളിയവൻ ചോദിക്കട്ടെ മാർത്തോമ്മാ സഭ ഉൾപ്പെടെ എത്രയോ ക്രൈസ്തവ
കുടുംബങ്ങളിലെ പെൺകുട്ടികളെ ലൈംഗിക ചുവയോടെ സംസരിച്ചത്, ആംഗ്യം കാട്ടിയത്, തൊട്ടത്, അല്പം കടന്നത് ഒക്കെ അവരുടെ മാതാപിതാക്കൾ അറിഞ്ഞിട്ടുണ്ട്. കരഞ്ഞു പോയ കുട്ടികളെ ആശ്വസിപ്പിച്ചിട്ടുണ്ട്, അവരെ ആത്മഹത്യയിൽ നിന്നും രക്ഷിച്ചിട്ടുണ്ട്.. അതോ ഉടനെ സെക്ഷൻ പരിശോധിച്ച് പോലീസിനെ വിളിക്കുകയാണോ ചെയ്തത്.. മാന്തി നോക്കിയിൽ എത്ര തലമുറ പുറകോട്ട് കേസ്സ് എടുക്കണം. കുടുംബങ്ങളും പ്രതി പട്ടികയിൽ വരില്ലേ?
നിയമം മനുഷ്യന് ഉള്ളതാണ്, “ക്രിസ്‌തു പറഞ്ഞതുപോലെ നിങ്ങളുടെ കാളയോ കഴുത യോ ശാബ്ദ് ദിനത്തിൽ കിണറ്റിൽ പോയാൽ നിങ്ങൾ എടുക്കുന്നില്ലേ?
മനുഷ്യപുത്രൻ ശാബദിൻെറയും കർത്താവാകുന്നു”.
കുമ്പസാരിപ്പിക്കുന്ന പുരോഹിതൻ പാപങ്ങളുടെ രേഖ എഴുതി വാങ്ങുന്നില്ല.. പറയുന്നതെല്ലാം കേൾക്കണമെന്നുമില്ല.. ഞാൻ ഈ പാപം ഇന്ന പുരോഹിതന്റെ അടുത്തു പറഞ്ഞു എന്ന് കക്ഷി മൊഴി കൊടുത്താൽ പുരോഹിതൻ കേട്ടില്ല എന്നു പറഞ്ഞാൽ., മറവി ഉള്ളടത്തോളം കാലം നുണപരിശോധന നടത്തിയാൽ പോലും പ്രയോജനമില്ല.
പക്ഷേ നല്ല കുമ്പസാരപിതാക്കൾ വേറേ കുറ്റവാളികൾ വേറേ .. കുറ്റവാളികൾ എങ്കിൽ ശിക്ഷിക്കപ്പെടണം.നിയമത്തിൽ ഇരകൾ എന്നു വിവക്ഷിക്കപ്പെടുന്നവർ സംരക്ഷിക്കപ്പെടണം., അവരും മനുഷ്യരാണ്.
വലിയ അജണ്ട ക്രിസ്തിയ സഭകൾക്കു നേരേ ,സഭക്ക് ഉള്ളിൽ തിന്മ പെട്ടവരെ തിരി കി കയറ്റിയും ,കാലത്തിനൊത്ത് സ്വന്തം നേട്ടം കൊയ്യുന്ന ചില ക്രൈസ്തവ നേതാക്കന്മാരെ ഉപയോഗിച്ചും നടപ്പാക്കുന്നത് കാണാതെ പോകരുത്. ക്രിസ്തു വേ നീ എന്തുകൊണ്ട് അക്കാലത്ത് റോമാ സാമ്രാജ്യത്തിൽ ജനിച്ചു. ഇന്ന് ഒരു പശുവായി നീ ഭാരതത്തിൽ ജനിച്ചിരുന്നെങ്കിൽ ഞാൻ ഒരു ഗോപാലകനായി ഒപ്പം ഉണ്ടാകുമായിരുന്നു. എന്ന് പ്രാർത്ഥിക്കുന്ന ചില അതി സമർത്ഥരായ ക്രിസ്ത്യാനികൾ ഇന്നാട്ടിലുണ്ട്.
നിപ്പാവൈറസു് ബാധയുണ്ടായ സ്ഥലത്ത് ,ആരോഗ്യ വകുപ്പ് വി.കുർവ്വാന കൈയ്യിൽ കൊടുക്കുന്നതാണ് നല്ലത് എന്ന് കാണിച്ച് പുറപ്പെടുവിച്ച സർക്കുലർ ദുർവിന യോഗം ചെയ്ത് ചില മാധ്യമങ്ങൾ. കുർബ്ബാന വായിൽ സ്വീകരിക്കുന്നത് മാരക രോഗത്തിന്
കാരണമാകുമെന്ന നിലയിൽ പ്രചരിപ്പിക്കുന്നത് കാണുമല്ലോ? പരിശുദ്ധമായ കുർവ്വാന അനുഭവം രോഗം പകർത്തിയതായി കേട്ടിട്ടില്ല.. പലർക്കും വി.കുർബ്ബാന കൊടുക്കമ്പോൾ സ്വീകർത്താവിന്റെ വായിൽ പുരോഹിതന്റെ കൈ സർശിക്കാതെ ശ്രദ്ധിക്കാറുണ്ട്.. ഹോട്ടലുകളും, ചൊറി ചി രണ്ടുന്ന സപ്ലെയറന്മാരെയും പൊതുസദ്യകളെയും ശരിയാക്കിയിട്ടു പോരെ വീഞ്ഞു മുക്കിയ ഒരു കഷണം ചെറിയ അപ്പക്കഷണം വിവാദമാക്കുവാൻ. നൂറ് ശതമാനം ശുചിത്വമുള്ള വികസിത വിദേശ രാജ്യങ്ങളിൽ സഞ്ചരിപ്പാനും വി.കുർവ്വാന ചൊല്ലുവാനും സാധിച്ചിട്ടുണ്ട്.. അവിടെ ഇല്ലാത്ത നിയന്ത്രണവും വിവാദവും കൊണ്ടുവരുവാൻ ചില സംഘടിത ശക്തി മാധ്യമ കൂട്ട് കെട്ട് ഉണ്ടാക്കുന്നതെന്തിന്? ഉദ്ദേശ ശുദ്ധി സംശയാസ്പദമാണ്.
യാക്കോബായസഭ അതിന്റെ ശീമ വിഭാഗത്തിൽ വി. കുർബ്ബാന സന്ദർഭാനുസരണം കൈയ്യിൽ കൊടുക്കുന്നുണ്ട്.. ആവശ്യമായ മാറ്റം വേണ്ട ഇടങ്ങളിൽ എങ്ങനെ വേണമെന്ന് സഭ ആലോചിക്കണം.
കേരളത്തിലെ സഭാ വഴക്കും പരിഹരിക്കാതെ വി. കുർബ്ബാന അലങ്കോലവും ,വിവേകശൂന്യമായ ശവമടക്ക് വിവാദങ്ങൾ ഒക്കെ സൃഷ്ടിക്കുന്നത് ബന്ധപ്പെട്ട കക്ഷികളാണെങ്കിലും പിന്നിൽ ക്രൈസ്തവ സഭാ നാശം ആഗ്രഹിക്കുന്ന ശക്തികളുടെ ഇടപെടലുകൾ ഇല്ലേ എന്ന് ഇവർ തന്നെ പരിശോധിക്കട്ടെ
ഈ അപകട സന്ധിയിൽ കത്തോലിക്കാ, യാക്കോബായ, ഓർത്തഡോക്ന് സഭകളുടെ ഇക്കാര്യത്തിൽ സമാന ചിന്താഗതികളുള്ള മെത്രാന്മാരുടെയും, വൈദികരുടെയും, വിശ്വാസികളുടെയും ഒരു കൂട്ടായ്മ ആവശ്യമാണ്.. എല്ലാം നഷ്ടപ്പെട്ടിട്ട് ,ഒരു പൊതുശത്രു വിന്റെ കാൽക്കീഴിൽ ചവിട്ട് മെതിക്കപ്പെട്ടു കഴിയുമ്പോൾ., മരക്കുരിശും പിടിച്ച് അരമനയും ഭവനങ്ങളും വിട്ടിറങ്ങി., തെരുവിലോ, ഒരു പൊതു പ്ലാറ്റ്ഫോമിലോ കുരിശും കെട്ടിപ്പിടിച്ച് അന്ന് ഞങ്ങൾ ഒന്നാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല.
സമാന ചിന്തയിൽ താത്പര്യമുള്ളവർ വിളിക്കുക +91 9496803 060