പിറവം പള്ളിക്കേസ്: സുപ്രിംകോടതി വിധി ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലം

കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തിൽപെട്ട പിറവം സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ (വലിയപള്ളി) ഓർത്തഡോൿസ്‌ സഭയുടേതെന്ന് സുപ്രീം കോടതി വിധിച്ചു. 1934-ലെ ഭരണഘടനാപ്രകാരം ഇടവക ഭരിക്കപ്പെടണമെന്നും ജൂലൈ 3-ലെ വിധി മലങ്കരയിലെ എല്ലാ ഇടവകകള്‍ക്കും ബാധകമെന്നും, സർക്കാർ ഭരണസംവിധാനങ്ങൾ വിധി നടപ്പിലാക്കുവാന്‍ അനുകൂല സാഹചര്യം ഒരുക്കണമെന്നും വിധി.

പിറവം പള്ളിക്കേസ്;ജൂലൈ മൂന്നിലെ വിധി ബാധകമെന്ന് സുപ്രീം കോടതി

എറണാകുളം:പിറവം പള്ളി കേസിൽ ജൂലൈ മൂന്നിലെ വിധി ബാധകമെന്ന് സുപ്രീം കോടതി. 1934 ഭരണഘടനാ പ്രകാരം പള്ളി ഭരിക്കപ്പെടണം. മലങ്കര സഭയിലെ എല്ലാ പള്ളികൾക്കും ഇത് ബാധകമെന്നും ഉത്തരവിലുണ്ട്. ഓർത്തഡോക്സ് സഭ നൽകിയ ഹർജിയിലാണ് ഉത്തരവ്.

യാക്കോബായ, ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തില്‍ മലക്കര സഭയ്ക്ക് കീഴിലുള്ള പള്ളികളില്‍ 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കണമെന്ന് 2017 ല്‍ ജൂലൈ മൂന്നിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു: പ. കാതോലിക്കാ ബാവാ

ഈ വിധി ദൈവനിശ്ചയമായി കരുതി സ്വാഗതം ചെയ്യുന്നു എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. നീതി ന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല. ഈ വിധി അനുസരിക്കാനും സഭയില്‍ സമാധാനം സ്ഥാപിക്കാനും ഏവരും പ്രത്യേകിച്ച് പിറവം സെന്‍റ് മേരീസ് വലിയ പളളി ഇടവകാംഗങ്ങള്‍ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

മലങ്കര സഭയില്‍ സുദീര്‍ഘകാലമായി നിലനിന്ന തര്‍ക്കവും വ്യവഹാരവും ഈ വിധിയോടെ നീങ്ങിയെന്ന് വിലയിരുത്തുന്നതായി കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ്. ജൂലൈ 3 ലെ സുപ്രീംകോടതി വിധിയെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും അവ്യക്തത തോന്നിയിട്ടുണ്ടെങ്കില്‍ ഇന്നത്തെ വിധിയോടെ അത് മാറികിട്ടിയെന്നും സമാധാനം പുന:സ്ഥാപിക്കാനുളള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

കോടതിവിധികള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ക്കുളള വ്യക്തമായ മറുപടിയാണ് ഇന്നത്തെ വിധിയെന്ന് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അഭിപ്രായപ്പെട്ടു.

An investigatory historical article about Piravom Saint Mary’s Orthodox Church alias Piravom Valiya Pally and misapplying its name as Holy Maggie’s Church.

Piravam Seminary & Pulikkottil Mar Dionysius II

Piravam Calendar Jpeg File (2 MB)

“മലങ്കരസഭയോട് കൂറുള്ളവർ പിറവത്തും പരിസരത്തും അനേകരുണ്ട്. അങ്ങനെയുള്ള എന്റെ ആടുകളെ ആരാധനയോട് കൂടി കാണുവാൻ സ്വാതന്ത്ര്യം ഉള്ള ഒരു ദേവാലയം ഇന്ന് ഇവിടെയില്ല..  അതുകൊണ്ടാണ് ഇതിനു തുനിഞ്ഞത്. കയ്യിൽ കാശുണ്ടായിട്ടല്ല…. പരുമല തിരുമേനിയുടെ നാമം വിളിക്കുന്നിടത് കാശിനു ബുദ്ധിമുട്ടില്ല.
ദൈവം കൊണ്ട് തന്നതാണ് ഈ സ്ഥലം. #ഇത്_പിറവം_പള്ളിയിലെ_അവകാശം_നഷ്ട്ടപ്പെടുത്തുവാനല്ല
മറിച്ചു എനിക്ക് എന്റെ ആടുകളെ കാണുവാനാണ്..
പിറവത്തു അങ്ങേ വശത്തു മാതാവും ഇങ്ങെ വശത്തു പരുമല തിരുമേനിയും ഉണ്ട്…. “

പിറവം വലിയപള്ളിയിൽ നിന്നും ഇറക്കിവിട്ടപ്പോൾ കാതോലിക്കേറ്റ് സെന്റർ സ്ഥാപിച്ചു ഭാഗ്യസ്മരണാര്ഹനായ ജോസഫ് മാർ പക്കോമിയോസ്‌ തിരുമേനി കല്പിച്ചത്