കുന്നംകുളം ∙ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കാതോലിക്കാദിനാഘോഷത്തിന്റെ ഭാഗമായി വാഹന റാലിയും പൊതുസമ്മേളനവും നടത്തി. അടുപ്പുട്ടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽനിന്ന് ആരംഭിച്ച റാലി ഭദ്രാസന സെക്രട്ടറി ഫാ. ഗീവർഗീസ് തോലത്ത് ഫ്ലാഗ് ഓഫ് ചെയ്തു. ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ച റാലി മേലേപ്പാറ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സമാപിച്ചു.
സമാപന സമ്മേളനം അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർ പോളിക്കാർപ്പോസ് ഉദ്ഘാടനം ചെയ്തു. ഭദ്രാസന യുവജന വൈസ് പ്രസിഡന്റ് ഫാ. ഗീവർഗീസ് വർഗീസ് അധ്യക്ഷനായി. ഓർത്തഡോക്സ് വിശ്വാസ സംരക്ഷക അവാർഡ് ജേതാവ് ഫാ. കെ.പി.ഐസക്കിനെ ആദരിച്ചു. ഫാ. ജോൺസ് ഏബ്രഹാം കോനാട്ട്, ഫാ. സി.ജി പൗലോസ്, ഫാ. സി.ടി.ജേക്കബ്, അരുൺ വിജോയ്, വി.വി.ജോസ്, എം.അജിൻ ചാക്കോ എന്നിവർ പ്രസംഗിച്ചു.
More photos:-
<iframe src=”https://www.facebook.com/