- മെത്രാപ്പോലീത്താമാരുടെ സ്ഥലംമാറ്റം, റിട്ടയര്‍മെന്‍റ് ഇവ സംബന്ധിച്ച്, കൂടുതല്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ അഭി. മാത്യൂസ് മാര്‍ എപ്പിഫാനിയോസ്, ഫീലിപ്പോസ് മാര്‍ യൗസേബിയോസ്, ഡോ. തോമസ് മാര്‍ അത്താനാസിയോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് എന്നിവര്‍ അംഗങ്ങളായുള്ള ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. കമ്മിറ്റിയുടെ കണ്‍വീനറായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് പ്രവര്‍ത്തിക്കും. (2003 ജൂലൈ സുന്നഹദോസ് നിശ്ചയം)
മെത്രാപ്പോലീത്തന്മാരുടെ സ്ഥലംമാറ്റം, റിട്ടയര്‍മെന്‍റ് എന്നിവ സംബന്ധിച്ചു മുന്‍ സുന്നഹദോസ് കൈക്കൊണ്ട തീരുമാനം നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു. (2006 ജൂലൈ സുന്നഹദോസ് നിശ്ചയം)
മെത്രാപ്പോലീത്താമാരുടെ റിട്ടയര്‍മെന്‍റും സംരക്ഷണവും സംബന്ധിച്ച്
- ഒരു മെത്രാപ്പോലീത്തായ്ക്ക് എല്ലാ പ്രകാരേണയും റിട്ടയര്‍മെന്‍റ് ആവശ്യമാണ്.
- എല്ലാ മെത്രാപ്പോലീത്താമാരും 75-ാം വയസ്സില്‍ റിട്ടയര്‍ ചെയ്യുകയാണ് അഭികാമ്യം. ആവശ്യം അനുസരിച്ചോ, ആരോഗ്യം അനുവദിക്കുന്ന പക്ഷമോ 80 വയസ്സ് വരെ തുടരാവുന്നതാണ്.
- ഈ നിര്‍ദ്ദേശങ്ങള്‍ ഇപ്പോള്‍ 70 വയസ്സിന് താഴെ പ്രായമുള്ള മെത്രാപ്പോലീത്താമാരെ മാത്രമേ ബാധിക്കുന്നുള്ളു. ഇപ്പോള്‍ 70 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കും ഇനി പുതുതായി വാഴിക്കപ്പെടുന്നവര്‍ക്കും ഇവ ബാധകമായിരിക്കും.
- ഇപ്പോള്‍ 80 വയസ്സിനുമേല്‍ പ്രായമുള്ള എല്ലാം മെത്രാപ്പോലീത്താമാര്‍ക്കും ആവശ്യപ്പെടുന്നപക്ഷം പുതുതായി വാഴിക്കപ്പെടുന്ന എപ്പിസ്ക്കോപ്പാമാരില്‍ നിന്ന് സഹായികളെ നിയമിക്കേണ്ടതാണ്.
- റിട്ടയര്‍ ചെയ്യുന്ന മെത്രാപ്പോലീത്താമാരുമായി ആലോചിച്ചു അവര്‍ക്കുള്ള താമസസൗകര്യവും സംരക്ഷണവും ലഭിക്കുവാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ സഭ നേരിട്ട് ചെയ്യേണ്ടതാണ്.
- റിട്ടയര്‍മെന്‍റ് പ്രായത്തിനു മുമ്പു തന്നെ ശാരീരികമായ അസ്വസ്ഥതകള്‍ മൂലം ഭദ്രാസനം നടത്തുവാന്‍ പ്രയാസപ്പെടുന്ന മെത്രാപ്പോലീത്താമാരെ സംബന്ധിച്ച് താഴെപ്പറയുന്ന തീരുമാനം സുന്നഹദോസ് കൈക്കൊണ്ടു.
“ശാരീരികമായ അസ്വസ്ഥതകള്‍ മൂലം ഒരു മെത്രാപ്പോലീത്തായ്ക്കു ഭദ്രാസന ഭരണം നടത്തുവാന്‍ പ്രയാസമാണ് എന്ന് സുന്നഹദോസിന് ബോധ്യമായാല്‍, സുന്നഹദോസിന്‍റെ ശുപാര്‍ശപ്രകാരം, ആ മെത്രാപ്പോലീത്തായെപ്പറ്റിയുള്ള വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് വാങ്ങി, പ. ബാവാ തിരുമേനി ആ മെത്രാപ്പോലീത്തായ്ക്ക് റിട്ടയര്‍മെന്‍റ് കല്പന കൊടുക്കുകയോ, അല്ലെങ്കില്‍ ഒരു അസിസ്റ്റന്‍റ് മെത്രാപ്പോലീത്തായെ നിയമിച്ചു കൊടുക്കുകയോ ചെയ്യാവുന്നതാണ് (2009 ഓഗസ്റ്റ് സുന്നഹദോസ് നിശ്ചയം)
ഭരണത്തില്‍ നിന്നു വിരമിക്കുന്ന മെത്രാന്മാരെ സംബന്ധിച്ച വ്യവസ്ഥകള്‍

