മാനേജിംഗ് കമ്മിറ്റി യോഗം നാളെ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റിയുടെ ബജറ്റ് സമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ നാളെ മാർച്ച് 1 ന് 10 മണിക്ക് പഴയ സെമിനാരി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ 2018-19 ലെ ബജറ്റ് അവതരിപ്പിക്കും.