കോട്ടയം : പ. ബസേലിയോസ് മാര്‍തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ 2018 മാര്‍ച്ച് 23 നാല്‍പതാം വെള്ളിയാഴ്ച വി. മൂറോന്‍ കൂദാശ നടത്തുന്നതാണ്. പ. ബസേലിയോസ് മാര്‍തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവായാണ് ഏറ്റവും അവസാനം (2009 ഏപ്രില്‍ 3) മൂറോന്‍ കൂദാശ നടത്തിയത്. ഇതിനു മുമ്പ് 1876, 1911, 1932, 1951, 1967, 1977, 1988, 1999 വര്‍ഷങ്ങളിലാണ് മൂറോന്‍ കൂദാശ നടന്നത്.
2018 അവസാനം മലങ്കര അസോസിയേഷന്‍ യോഗം കൂടി ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് മേല്‍പ്പട്ടക്കാരെ തെരഞ്ഞെടുക്കുമെന്ന് അറിയുന്നു.