ക്യാന്‍സര്‍ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസ്സും

 

നിലയ്ക്കല്‍ ഭദ്രാസനത്തില്‍ ക്യാന്‍സര്‍ നിര്‍ണ്ണയ
മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസ്സും

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്‍റെ നേതൃത്വത്തില്‍ കുവൈറ്റ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മേഴ്സി ഫെലോഷിപ്പിന്‍റെയും പരുമല സെന്‍റ് ഗ്രീഗോറിയോസ് അന്താരാഷ്ട്ര ക്യാന്‍സര്‍ സംരക്ഷണ കേന്ദ്രത്തിന്‍റെയും അഖില മലങ്കര മര്‍ത്തമറിയം സമാജത്തിന്‍റെയും സഹകരണത്തോടെ ക്യാന്‍സര്‍ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസ്സും സെപ്റ്റംബര്‍ 23-ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ റാന്നി, സെന്‍റ് തോമസ് അരമനയില്‍ വച്ച് നടത്തപ്പെടും. ക്യാമ്പ് നടത്തിപ്പിനും ബോധവത്കരണ ക്ലാസ്സില്‍ പങ്കെടുക്കുന്നതിനുമായി ഭദ്രാസനത്തിലെ എല്ലാ ഇടവകകളില്‍ നിന്നും രണ്ട് സ്ത്രീകള്‍ വീതം പങ്കെടുക്കണമെന്ന് ഭദ്രാസന വൈസ്പ്രസിഡന്‍റ് റവ.ഫാ.വില്‍സണ്‍ മാത്യൂസ് തെക്കിനേത്ത്, ജനറല്‍ സെക്രട്ടറി ശ്രീമതി ശോശാമ്മ ജോര്‍ജ്ജ്, ജോയിന്‍റ് സെക്രട്ടറി ശ്രീമതി ലീലാമ്മ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.