നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം 7-ാമത് വാര്‍ഷിക ക്യാമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജത്തിന്‍റെ ഏഴാമതു ത്രിദിന വാര്‍ഷിക ക്യാമ്പ് 2017 സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1, 2 തീയതികളില്‍ പെരുനാട് ബഥനി ആശ്രമത്തിന്‍റെയും ബഥനി കോണ്‍വെന്‍റിന്‍റെയും ആതിഥേയത്വത്തില്‍ നടത്തപ്പെടും. സെപ്റ്റംബര്‍ 30-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് അഖില മലങ്കര ബാലസമാജം പ്രസിഡന്‍റും നിലയ്ക്കല്‍ ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്ത ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഭദ്രാസന ബാലസമാജം ജനറല്‍ സെക്രട്ടറി ശ്രീ.ജേക്കബ് തോമസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ബഥനി ആശ്രമം സുപ്പീരിയര്‍ റവ.ഫാ.മത്തായി ഒ.ഐ.സി, നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ.ഇടിക്കുള എം.ചാണ്ടി, ബഥനി കോണ്‍വെന്‍റ് സുപ്പീരീയര്‍ സിസ്റ്റര്‍ ശ്മൂനി എസ്.ഐ.സി, സഭാ മാനേജിങ് കമ്മറ്റിയംഗങ്ങളായ പ്രൊഫ.പി.എ.ഉമ്മന്‍, ശ്രീ.കെ.എ.എബ്രഹാം, നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ ഡയറക്ടര്‍ ശ്രീ.ഒ.എം.ഫിലിപ്പോസ് തുടങ്ങിയവര്‍ പ്രസംഗിക്കും. ബാലസമാജം ഭദ്രാസന വൈസ്പ്രസിഡന്‍റ് റവ.ഫാ.ജോസഫ് സാമുവേല്‍ സ്വാഗതവും ജോയിന്‍റ് സെക്രട്ടറി ശ്രീമതി ആനി റ്റോബി കൃതജ്ഞതയും അറിയിക്കും. രാവിലെ 11.30-ന് അഖില മലങ്കര ബാലസമാജം വൈസ്പ്രസിഡന്‍റ് റവ.ഫാ.ബിജു.പി.തോമസ് ڇകൂടെയിരിക്കുന്ന ദൈവംڈ എന്ന ചിന്താവിഷയാവതരണം നടത്തും. ഉച്ചയ്ക്ക് 2 മണിക്ക് ശ്രീ.ജോര്‍ജ്ജ് വര്‍ഗീസ് ڇതീം സോങ് ڈ അവതരണവും ഗാനപരിശീലനവും നടത്തും. 2.30-ന് പത്തനംതിട്ട ആരോഗ്യകേരളം ആശാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.ബ്രഹ്മവ്രതന്‍ ڇആരോഗ്യ ജീവിത ചര്യڈ പരിശീലിപ്പിക്കും. വൈകിട്ട് 6.15-ന് യുവജനപ്രസ്ഥാനം ഭദ്രാസന വൈസ്പ്രസിഡന്‍റ് റവ.ഫാ.യൂഹാനോന്‍ ജോണ്‍ ധ്യാനം നയിക്കും. ഒക്ടോബര്‍ 1-ന് രാവിലെ 7 മണിക്ക് ബഥനി ആശ്രമത്തില്‍ വെരി.റവ.തോമസ് റമ്പാന്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കും. 9.30-ന് ഉല്ലാസക്കാഴ്ച നടക്കും. 11 മണിക്ക് റവ.സിസ്റ്റര്‍ മെറീന എസ്.ഐ.സി ڇസന്യാസ ജീവിത പാതയിലൂടെڈ എന്ന വിഷയത്തില്‍ ക്ലാസ്സ് നയിക്കും. ഉച്ചയ്ക്ക് 1.30-ന് മിസ്.ഷെറോണ്‍ തിരുവനന്തപുരം സ്വരമാധുരി നടത്തും. 2 മണിക്ക് ڇകാലം ചെയ്ത അഭിവന്ദ്യ പത്രോസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ സുവിശേഷജീവിതവും സാക്ഷ്യവുംڈ എന്ന വിഷയത്തില്‍ റവ.ഫാ.സൈമണ്‍ ജേക്കബ് മാത്യു ക്ലാസ്സ് നയിക്കും. 2 .30-ന് ജീസസ് കിഡ്സ് ടീം നയിക്കുന്ന ആത്മീയ പരിശീലന വിനോദ-വിജ്ഞാനമേളയും 6.15-ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കും. ഒക്ടോബര്‍ 2-ന് രാവിലെ 7 മണിക്ക് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത വി.കുര്‍ബ്ബാന അര്‍പ്പിക്കും. 9.30-ന് ڇകൗദാശിക ജീവിതംڈ എന്ന വിഷയത്തില്‍ അഖില മലങ്കര ബാലസമാജം ജനറല്‍ സെക്രട്ടറി റവ.ഫാ.ജിത്തു തോമസ് ക്ലാസ്സ് നയിക്കും. തുടര്‍ന്ന് ക്യാമ്പ് അവലോകനം നടക്കും. 11 മണിക്ക് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമാപന സമ്മേളനം അഖില കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡന്‍റ് മാസ്റ്റര്‍ ജോര്‍ജ്ജ് മാത്യൂസ് ഉദ്ഘാടനം ചെയ്യും. മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമം സുപ്പീരിയര്‍ വെരി.റവ.നഥാനിയേല്‍ റമ്പാന്‍ സമാപന സന്ദേശം നല്‍കും. സഭാ മാനേജിങ് കമ്മറ്റിയംഗങ്ങളായ അഡ്വ.മാത്യൂസ് മഠത്തേത്ത്, ഡോ.റോബിന്‍ പി.മാത്യു, ഭദ്രാസന കൗണ്‍സില്‍ അംഗം ഡോ.എബ്രഹാം ഫിലിപ്പ്, അഖില മലങ്കര ബാലസമാജം ജോയിന്‍റ് സെക്രട്ടറി ശ്രീമതി ലിസി അലക്സ് തുടങ്ങിയവര്‍ സംബന്ധിക്കും. 12 മണിക്ക് ഭദ്രാസന കലാമത്സര വിജയികള്‍ക്കുളള സമ്മാനദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും. ശ്രീ.ജേക്കബ് തോമസ് കൃതജ്ഞത അറിയിക്കും. തുടര്‍ന്ന് സമാപന പ്രാര്‍ത്ഥന, ഉച്ചഭക്ഷണം എന്നിവയോടെ ക്യാമ്പ് സമാപിക്കും. 200-ല്‍ പരം കുട്ടികള്‍ ക്യാമ്പില്‍ സംബന്ധിക്കും.