കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജത്തിന്റെ കേന്ദ്ര കലാമേള ജൂലൈ 8-ാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ രണ്ട് സോണുകളിലായി നടത്തപ്പെടുന്നു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുളള 10 ഭദ്രാസനങ്ങള്‍ ഉള്‍ക്കൊളളുന്നതായ സൗത്ത് സോണ്‍ കലാമേള അടൂര്‍ മന്ദിരത്തില്‍ വച്ചും കോട്ടയം മുതല്‍ ബത്തേരി വരെയുളള 10 ഭദ്രാസനങ്ങള്‍ ഉള്‍ക്കൊളളുന്നതായ നോര്‍ത്ത് സോണ്‍ കലാമേള കൊരട്ടി സീയോന് അരമനയില്‍ വച്ചും നടത്തപ്പെടും. സൗത്ത് സോണ്‍ കലാമേള ബാലസമാജം പ്രസിഡന്റ് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായും നോര്‍ത്ത് സോണ്‍ കലാമേള ബാലസമാജം വൈസ്പ്രസിഡന്റ് റവ.ഫാ.ബിജു പി.തോമസും ഉദ്ഘാടനം ചെയ്യും. ആക്ഷന്‍ സോങ്, ബൈബിള്‍ കഥാകഥനം, പെയിന്റിങ്, സുറിയാനി ലളിത ഗാനം, പ്രസംഗം, ബൈബിള്‍ കഥാ രചന, ബൈബിള്‍ പദ്യപാരായണം, ബൈബിള്‍ കഥാപ്രസംഗം, ഉപന്യാസം, ക്വിസ് എന്നീ വിഷയങ്ങളിലായി ഭദ്രാസന തലത്തില്‍ ജൂണ്‍ 30-ന് മുമ്പായി മത്സരങ്ങള്‍ നടത്തുകയും ഒന്നും രണ്ടും സ്ഥാനം നേടുന്നവരുടെ പേരു വിവരങ്ങള്‍ ജൂലൈ 3-നു മുമ്പായി ഭദ്രാസന ജനറല്‍ സെക്രട്ടറിമാര്‍ കേന്ദ്ര ജനറല്‍ സെക്രട്ടറിയെ ഏല്പിക്കുകയും ചെയ്യണം. ക്വിസ് മത്സരത്തിന്, ഒരു ടീമില്‍, മൂന്ന് അംഗങ്ങള്‍ക്ക് പങ്കെടുക്കാവുന്നതാണ്. പ്രായം തെളിയിക്കുന്നതിന് വികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് റവ.ഫാ.ബിജു പി.തോമസ്, ജനറല്‍ സെക്രട്ടറി റവ.ഫാ.ജിത്തു തോമസ്, ജോയിന്റ് സെക്രട്ടറിമാരായ ശ്രീ.ലിപിന്‍ പുന്നന്‍, ശ്രീമതി ലിസ്സി അലക്സ്, ട്രഷറര്‍ ശ്രീ.ജേക്കബ് ജോര്‍ജ്ജ് എന്നിവരോടൊപ്പം ഭദ്രാസന ജനറല്‍ സെക്രട്ടറിമാര്‍ ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിവിധ കമ്മറ്റികള്‍ രൂപീകരിച്ച് ഒരുക്കങ്ങള്‍ നടന്നു വരുന്നു. രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകളിലെ കുട്ടികള്‍ക്കു മാത്രമേ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അനുവാദം ഉണ്ടായിരിക്കുകയുളളൂ. 2017 മെയ് 28-ന് പ്രസിഡന്റ് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ പരുമല സെമിനാരിയില്‍ കൂടിയ കേന്ദ്ര കമ്മറ്റി കലാമേളയ്ക്കുളള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. ബാലസമാജം കേന്ദ്ര വാര്‍ഷിക ക്യാമ്പ് 2017 സെപ്റ്റംബര്‍ 7,8,9 തീയതികളില്‍ പാമ്പാടി മാര്‍ കുറിയാക്കോസ് ദയറായില്‍ വച്ച് നടത്തുന്നതിനും തീരുമാനിച്ചു.