എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനങ്ങൾ പി.എസ്.സി. ക്ക് വിടാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമെന്ന് ഓർത്തഡോക്സ് സഭ

എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമെന്ന് ഓർത്തഡോക്സ് സഭ. ഈ മേഖലയിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കില്ല. ഇക്കാര്യങ്ങൾ സർക്കാരിനെ അറിയിക്കുമെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യുഹാനോൻ മാർ ദിയസ്ക്കോറസ് മെത്രാപ്പോലീത്ത കോട്ടയത്ത് പറഞ്ഞു.