സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ഫാ. നൈനാൻ വി. ജോർജ് കുർബാന അർപ്പിക്കുന്നു

ലണ്ടൻ ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിൽപ്പെട്ട വോക്കിംങ് സെന്റ് സ്റ്റീഫൻസ് മലങ്കര (ഇൻഡ്യൻ) ഓർത്തഡോക്സ് പള്ളിയിൽ എല്ലാം മാസത്തിന്റെയും 3–ാം ശനിയാഴ്ച അർപ്പിച്ചുകൊണ്ടിരിക്കുന്ന വി. കുർബാന ഈ മാസം 20–ാം തിയതി ശനിയാഴ്ച രാവിലെ 9.30 ന് നടക്കും. പ്രഭാത നമസ്ക്കാരത്തെ തുടർന്നുള്ള വി. കുർബാനയ്ക്കു ലണ്ടൻ സെന്റ് ഗ്രീഗോറിയോസ് ഇടവക വികാരിയും ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യുകെ ഭദ്രാസന വൈസ് പ്രസിഡന്റുമായ റവ. ഫാ. ഡോ. നൈനാൻ  വി. ജോർജ് മുഖ്യകാർമികത്വം വഹിക്കുന്നതുമായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.പള്ളിയുടെ അഡ്രസ് :St. Michaels Church, Dartmouth Avenue, Sheerwater, working, Gu21 5PJ