മാര്‍ തെയോഫിലോസ് കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും


മലാഡ് ഓര്ത്തഡോക്സ് പള്ളിയിലെ കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രൂഷകള്ക്ക് ഡോ. സക്കറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലിത്ത നേത്രുത്വം നല്കുഭന്നു.

ബോംബെ: മലാഡ് സെന്ത് തോമസ്‌ ഓര്ത്തയഡോക്സ് വലിയപള്ളിയിൽ ഈ വര്ഷലത്തെ കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രൂഷകള്ക്ക്ത മലബാർ മെത്രാസനാധിപൻ അഭി. ഡോ. സക്കറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലിത്ത നേത്രുത്വം നല്കും . ഞായറാഴ്ച ഊശാന ശുശ്രൂഷയും, ബുധനാഴ്ച പെസഹ ശുശ്രൂഷയും, വ്യാഴാഴ്ച കാല്കതഴുകൽ ശുശ്രൂഷയും, വെള്ളിയാഴ്ച കുരിശു കുമ്പിടിലും, ശനിയാഴ്ച രാത്രിയില്‍ ഉയിര്പ്പ് ശുശ്രൂഷയും ഉണ്ടായിരിക്കും.
ഞായര്‍ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 7.00 മണി മുതൽ ധ്യാന പ്രസംഗം ഉണ്ടായിരിക്കുന്നതാണ് എന്ന് വികാരി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്ക്ക് 9869 147050