സ്വന്തം ലേഖകന്‍
കോട്ടയം: മാറ്റത്തിന്‍റെ കൊടുങ്കാറ്റ് ആഞ്ഞു വീശിയതോടെ തൊണ്ണൂറു ശതമാനം പുതുമുഖങ്ങളുമായി മാനേജിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. മാറാസ്ഥാനികള്‍ക്കെതിരെ അലയടിക്കുന്ന തരംഗം മുഖാന്തിരം പത്തോളം പേര്‍ക്ക് മാത്രമാണ് വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ കഴിഞ്ഞത്. 2012-നു മുമ്പ് മാനേജിംഗ് കമ്മിറ്റിയംഗങ്ങളായി പ്രവര്‍ത്തിച്ച ഏതാനും പേരും വിജയിച്ചിട്ടുണ്ട്.
ഏതാനും ഭദ്രാസനങ്ങളിലൊഴിച്ച് ബാക്കി എല്ലായിടത്തു നിന്നും പൂര്‍ണ്ണമായും പുതുമുഖങ്ങളാണ് ജയിച്ചത്.
തുടര്‍ച്ചയായി അഞ്ചാം തവണയും നിരണത്തു നിന്നു വിജയിച്ച് അഡ്വ. ബിജു ഉമ്മന്‍ റിക്കോര്‍ഡ് സൃഷ്ടിച്ചു. വാറോലകളെയും ഊമക്കത്തുകളെയും അതിജീവിച്ച് ഏറ്റവും കൂടുതല്‍ വോട്ടു നേടിയതും അദ്ദേഹമാണ്.
തിരഞ്ഞെടുക്കപ്പെടുന്ന പുതിയ ട്രസ്റ്റിമാരുടെ അഭിപ്രായമാരാഞ്ഞ ശേഷമേ നോമിനേറ്റഡ് അംഗങ്ങളെ നിശ്ചയിക്കാവൂ എന്നാണ് സഭാസ്നേഹികള്‍ ആവശ്യപ്പെടുന്നത്.