പാറയിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ
കുന്നംകുളം ∙ പാറയിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ വാർഷിക പെരുന്നാളിനും , പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവായുടെ ഓർമ പെരുന്നാളിനും കൊടിയേറ്റി. .ഫാ ഡോ സണ്ണി ചാക്കോ കൊടിയേറ്റം നിർവ്വഹിച്ചു .2017 ജനുവരി 2 ,3 (തിങ്കൾ ,ചൊവ ) നാണ് പെരുന്നാൾ തിങ്കളാഴ്ച ഏഴിനു സന്ധ്യാനമസ്കാരം. എട്ടിനു പെരുന്നാൾ പ്രദക്ഷിണം, ഒൻപതിന് ആശിർവാദം. ചൊവ്വാഴ്ച 7.30നു പ്രഭാത നമസ്കാരം, എട്ടിനു മൂന്നിന്മേൽ കുർബാന, പത്തിനു സ്നേഹവിരുന്ന്, 5.30നു സമാപന പ്രദക്ഷിണം, ആറിനു പൊതുസദ്യ എന്നിവ ഉണ്ടാകുമെന്നു വികാരി ഫാ.ഡോ.സണ്ണി ചാക്കോ, കൈക്കാരൻ വി.വി. ജോസ്, സി.വി.ബിനു എന്നിവർ അറിയിച്ചു. അട്ടപ്പാടി സെന്റ് തോമസ് ആശ്രമത്തിലെ അഭിവന്ദ്യ യുഹാന്നോൻ റമ്പാൻ മുഖ്യകാർമ്മികത്വം വഹിക്കും