ഫാ. ഡോ. ഒ. തോമസ് മത്സരരംഗത്തു നിന്നും പിന്മാറുന്നു

fr_o_thomas

കോട്ടയം – മലങ്കര അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്ന ഫാ. ഡോ. ഒ. തോമസ് മത്സരരംഗത്തു നിന്നും പിന്മാറിയതായി അറിയുന്നു. അദ്ദേഹം ദേവലോകത്തെത്തി പ. കാതോലിക്കാ ബാവായെ ഇക്കാര്യം അറിയിച്ചതായിട്ടാണ് എം. ടി. വി. ക്കു വിവരം ലഭിച്ചിരിക്കുന്നത്.

ഒ. തോമസച്ചനു പകരം വൈദികസംഘം സെക്രട്ടറിയും സെമിനാരി അദ്ധ്യാപകനും പ്രശസ്ത സുവിശേഷ പ്രസംഗകനുമായ ഫാ. തോമസ് വര്‍ഗീസ് അമയില്‍ മത്സരിക്കുവാന്‍ സാധ്യത തെളിയുന്നു.

പുതിയ വിവരം

എം. ജി. ജോര്‍ജ് മത്സരരംഗത്തു നിന്നും പിന്മാറിയിട്ടില്ല എന്ന് അദ്ദേഹത്തോടടുപ്പമുള്ള ഒരു മാനേജിംഗ് കമ്മിറ്റിയംഗം ഫോണില്‍ അറിയിച്ചിട്ടുണ്ട്. റോയി മുത്തൂറ്റ് സ്ഥാനാര്‍ത്ഥിയാകുമെന്ന സാഹചര്യത്തിലാണ് മത്സരരംഗത്തു നിന്നും പിന്മാറുമെന്ന അഭ്യൂഹം പരന്നതെന്നാണ് അദ്ദേഹം പറയുന്നത്.