പ. മാത്യൂസ് പ്രഥമൻ ബാവായുടെ സമഗ്രമായ എഴുത്തുകളും പOനങ്ങളും ഉൾക്കൊള്ളുന്ന വട്ടക്കുന്നേൽ മാത്യൂസ് റാബോ കാതോലിക്ക എന്ന അഞ്ചു വാല്യങ്ങൾ ഉള്ള ഗ്രന്ഥാവലി നവംബർ ഏഴിന് വൈകിട്ട് ദേവലോകം അരമന ചാപ്പലിൽ പ. കാതോലിക്കാ ബാവ പ്രകാശനം ചെയ്തു. എം.ഒ.സി. പബ്ലിക്കേഷന്‍സ് പ്രസിഡന്റ് തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സാമൂഹിക ചരിത്രകാരൻ ഡോ.എം.കുര്യൻ തോമസാണ് ഗ്രന്ഥാവലിയുടെ എഡിറ്റർ. എം.ഒ.സി പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച അഞ്ച് വാല്യങ്ങൾ ഒന്നിച്ച് ഇപ്പോൾ 500 രുപായ്ക്ക് ലഭിക്കും.