പ. പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാള്‍ ഷാര്‍ജയില്‍

sharja

ഷാർജ: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ഇടവക പെരുന്നാളും പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമപ്പെരുന്നാളും തുടങ്ങി. നാലുവരെ നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ തൃശൂർ ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ മിലിത്തിയോസ് മുഖ്യകാർമികത്വം വഹിക്കും. ഇടവക വികാരി ഫാ. അജി കെ.ചാക്കോ കൊടിയേറ്റ് നടത്തി. ഇന്ന്  വൈകിട്ട് ഏഴിനു തീർഥാടകരെ സ്വീകരിക്കും. തുടർന്നു ധ്യാനപ്രസംഗം, മധ്യസ്‌ഥ പ്രാർഥന. വെള്ളിയാഴ്‌ച രാവിലെ മൂന്നിന്മേൽ കുർബാന, നേർച്ചവിളമ്പ്, എംജിഒസിഎസ്‌എമ്മിന്റെ ആഭിമുഖ്യത്തിൽ പേട്രൻസ് ഡേ, എംജിഒസിഎസ്‌എം ഇരുപതാം വാർഷികാഘോഷം. എംജിഒസിഎസ്‌എം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. ഫിലൻ പി.മാത്യു മുഖ്യാതിഥി ആയിരിക്കും.
വാർത്ത: സുനിൽ കരിപ്പുഴ