ഷോളയാർ പള്ളി കൂദാശക്കൊരുങ്ങുന്നു

sholyar

മലങ്കര ഓർത്തഡോക്സ സഭയുടെ മലബാർ ഭദ്രാസനത്തിൽപെട്ട വി. ദൈവമാതാവിന്റെ നാമദേയത്തിൽ സ്ഥപിതമായ ഷോളയാർ സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയുടെ പുതുക്കി പണിയൽ അവസാനഘട്ടത്തിൽ.
പള്ളിയുടെ കൂദാശ കർമ്മങ്ങൾ സെപ്റ്റബർ 23, 24 തിയതികളിൽ ഭദ്രാസനാധിപൻ അഭി. ഡോ. സഖറിയാസ് മാർ തേയൊഫിലോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ ഭക്തി പുരസരം നടത്തപെടുന്നു.
23 ന് 6 മണിക്ക് സദ്ധ്യാനമസ്ക്കാരം തുടർന്ന് കൂദാശയുടെ ഒന്നാം ഭാഗവും 24 ന് 6 മണിക്ക് പ്രഭാത നമസ്ക്കാരവും തുടർന്ന് 7 മണിക്ക് ഇടവക മെത്രാപോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വി. കുർബ്ബാനയും കൂദാശ ക്രമത്തിന്റെ അവസാന ഭാഗവും നടത്തപ്പെടുന്നു
ഇതിനെ തുടർന്ന് സാമൂഹിക, മത, രാഷ്ട്രിയ, സംസ്കാരിക നേതാക്കൻമാർ പങ്കെടുക്കുന്ന പൊതുസമ്മേളനത്തെ തുടർന്ന് സ്നേഹ വിരുന്നും നടത്തപെടുന്നു.