സെന്റ് മേരീസ് കത്തീഡ്രലിലെ സമ്മര്‍ ക്യാമ്പിന്‌ കൊടിയിറങ്ങി

SF2016

 മനാമ: കഴിഞ്ഞ ഒരു മാസക്കാലമായി ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ടീനേജ് കുട്ടികള്‍ക്കായി നടത്തിവന്ന സമ്മര്‍ ഫീയസ്റ്റ് 2016 ന്റെ സമാപനം ആഗസ്റ്റ് 12 വെള്ളിയാഴ്ച്ച വൈകിട്ട് 5:30 മുതല്‍ നടത്തപ്പെട്ടു. കത്തീഡ്രല്‍ സഹവികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിന്‌ സെകട്ടറി റെഞ്ചി മാത്യു സ്വാഗതം അര്‍പ്പിച്ചു. തുടര്‍ന്ന്‍ കുട്ടികളുടെ പാട്ട്, ഡാന്‍സ്, സ്കിറ്റ്, തുടങ്ങിയവയും ഒരു മാസമായി അഞ്ച് ഗ്രൂപ്പുകളായിതരം തിരിച്ച കുട്ടികല്‍ നടത്തിയ വൈവിധ്യങ്ങളായ പരിപാടികളും, അവര്‍ തന്നെ കഥ, സംവിധാനം, റിക്കോഡിങ്ങ്, അഭിനയം ഡബ്ബിങ്ങ് എന്നിവ ഒത്ത് ചേര്ത്ത് അവതരിപ്പിച്ച ഷോട്ട് ഫിലിം എന്നിവയും പരിപാടികള്‍ക്ക് മാറ്റ് കൂട്ടി. ഈ വര്‍ഷത്തെ സമ്മര്‍ ഫീയസ്റ്റായുടെ ഡയറക്ടറായി സേവനം അനുഷ്ടിച്ച റവ. ഫാദര്‍ ജോമോന്‍ തോമസിന്‌ ഇടവകയുടെ ഉപഹാരം റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം നല്‍കി.
 സമ്മര്‍ ഫീയസ്റ്റായുടെ ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് കോടിനേറ്റര്‍ ആയ ഷാജി ജോര്‍ജ്ജ് അവതരിപ്പിച്ചു. കുട്ടികളുടെ ഭാഗത്ത്നിന്ന്‍ നിഥിന്‍ വര്‍ഗീസും ഗൈഡ്സിന്റെ ഭാഗത്ത് നിന്ന്‍ റ്റിന്റു സാറ ജേക്ക്ബ്ബും എസ്. എഫ് 2016ന്റെ അവലോകനം അവതരിപ്പിച്ചു. കുട്ടികള്‍ തന്നെ “ബാന്റ്” അവതരിപ്പിച്ച ഗാനമേള പങ്കെടുത്തവര്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു. കത്തീഡ്രലിന്റെ ആക്ടിങ്ങ് ട്രസ്റ്റിയും എസ്. എഫ് 16 കോടിനേനറുമായ പ്രമോദ് വര്‍ഗ്ഗീസ് ഏവര്‍ക്കും നന്ദിയും അര്‍പ്പിച്ചു.
ചിതം അടിക്കുറിപ്പ്: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ സമ്മര്‍ ഫീയസ്റ്റ് ഡയറക്ടര്‍ ആയിരുന്ന റവ. ഫാദര്‍ ജോമോന്‍ തോമസിന്‌ കത്തീഡ്രലിന്റെ ഉപഹാരം സഹവികാരി റവ. ഫാദര്‍‍ ജോഷ്വാ ഏബ്രഹാം നല്‍കുന്നു. സെകട്ടറി റെഞ്ചി മാതു, കോടിനേറ്ററുമാരായ ഷാജി ജോര്‍ജ്ജ്, പ്രമോദ് വര്‍ഗ്ഗീസ് എന്നിവര്‍ സമീപം