മാർ മക്കാറിയോസ് നിരണം പള്ളി സന്ദർശിക്കുന്നു

IMG-20160729-WA0005

ബൈസൻറയിൻ ഓർത്തഡോകസ് വിഭാഗത്തിലെ പ്രമുഖ സഭയായ ഗ്രീക്ക് ഓർത്തഡോക്സ് മെത്രാപോലീത്താ മാർ മക്കാറിയോസ് ജൂലൈ 31 ന് വി.മാർത്തോമാ ശ്ലീഹായാൽ AD 54-ൽ സ്ഥാപിതമായ നിരണം സെന്റ് മേരീസ് ഓർത്തഡോകസ് വലിയ പളളിയിൽ യുവജനപ്രസ്ഥാനം പ്രസിഡന്റ്അഭി.യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനിയോടൊപ്പം ആരാധനയിൽ സംബന്ധിക്കും. ആഗോള മാർത്തോമ്മൻ തീർത്ഥാടന കേന്ദ്രവും അനേകം പുരാതന ക്രൈസ്തവ രേഖകളുടെ സാന്നിധ്യവുമാണ് നിരണം ദേവാലയം. ആർച്ച് ബിഷപ്പ് മക്കാറിയോസ്  പീരുമേട്ടിൽ നടക്കുന്ന ഗൾഫ് യൂത്ത് കോൺഫറൻസിൽ സംബന്ധിക്കുവാനെത്തിയതാണ്. വലിയ പളളി വികാരി അച്ചന്മാരുടെ നേതൃത്വത്തിൽ സ്വീകരണ പരിപാടികൾ ക്രമീകരിക്കുന്നു.