സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ, കുടുംബ സംഗമം

സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ, കുടുംബ സംഗമം – 2016, മാർ കുറിയാക്കോസ് ദയറാ പാമ്പാടി

Family-Meet-2016_kottayam_Roll-up-Design-1
ക്രിസ്തീയ കൂട്ടായ്മയുടേയും പങ്കുവെയ്ക്കലിന്റേയും ഉദാത്ത മാതൃകയായി അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ ഈ വരുന്ന ജൂലൈ മാസം 23 -ാം തീയതി ശനിയാഴ്ച പുണ്യചരിതനായ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ പാദസ്പർശമേറ്റ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ വെച്ച് ഇടവകയുടെ ഈ വർഷത്തെ കുടുംബ സംഗമം സംഘടിപ്പിക്കുന്നു ‘
ഇടവകയുടെ പുരോഗതിയ്ക്കായി നിർല്ലോഭം പ്രയത്നിച്ച് പ്രവാസ ജീവിതം പൂർത്തിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കിയിട്ടുള്ള മുൻ ഇടവകാംഗങ്ങളും മദ്ധ്യവേനലവധിയ്ക്കായി നാട്ടിലെത്തിയിട്ടുള്ള ഇടവകാംഗങ്ങളും ഒത്തുചേരുന്ന കുടുംബ സംഗമത്തിൽ ഇടവകയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരും ഭവനരഹിതരുമായ 50 സഭാംഗങ്ങൾക്ക് ഭവനങ്ങൾ നൽകുന്നസെന്റ് ജോർജ്ജ് ഹോംസ് ഭവനദാന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ആദ്യ ഗഡു വിതരണോദ്ഘാടനവും നിർവ്വഹിക്കുന്നു.
ജൂലൈ 23-ാം തീയതി ശനിയാഴ്ച രാവിലെ 7.30 ന് വി.കുർബ്ബാനയോടു കൂടി ആരംഭിച്ച് ഉച്ചയ്ക്ക് 2.30 ന് അവസാനിയ്കുന്ന കുടുംബ സംഗമത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനി, ഇടവക മെത്രാപ്പോലീത്താ അഭി: യാക്കൂബ്മാർ ഏലിയാസ് തിരുമേനി, മറ്റു തിരുമേനിമാർ, ഇടവകയിൽ മുൻകാലങ്ങളിൽ സേവനം അനുഷ്ഠിച്ച വൈദീകർ, എന്നിവർ പങ്കെടുക്കുന്നതും സാംസ്കാരിക സാമൂഹിക രംഗത്തെ പ്രഗത്ഭർ നയിക്കുന്ന ക്ലാസുകളും ഉണ്ടായിരിക്കുന്നതുമാണ്
കുടുംബ സംഗമത്തിൽ സംബന്ധിക്കുവാൻ താത്പര്യപ്പെടുന്ന ഇടവകാംഗങ്ങളും മുൻ ഇടവകാംഗങ്ങളും ഇടവകയുടെ ഔദ്യോഗിക വെബ് സൈറ്റായ SGOCAD.COM ലുള്ള ഓൺലൈൻ ലിങ്ക് (http://www.enroll4events.com/public_login.php?id=141) വഴി രജിസ്റ്റർ ചെയ്യുകയോ, താഴെ കൊടുത്തിരിക്കുന്ന ടെലിഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്,
22-ാം തീയതി ദയറായിൽ താമസിച്ച് ധ്യാനത്തിൽ പങ്കുചേരാനാഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് 0091 9447110046 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.