പാറയിൽ സെന്റ്‌ ജോർജ് പള്ളിയിൽ മാർ ഗിവര്ഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ ആഘോഷിച്ചു

IMG-20160508-WA0035 IMG-20160508-WA0037

കുന്നംകുളം: പാറയിൽ സെന്റ്‌ ജോർജ് പള്ളിയിൽ മാർ ഗിവര്ഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ ഞായറാഴ്ച ആഘോഷിച്ചു ,രാവിലെ 7.30 നു വിശുദ്ധ കുർബാനയും തുടർന്നു പ്രദക്ഷിണവും, സ്നേഹവിരുന്നും ഉണ്ടായിരിന്നു ക്രിസ്തിയ സഭയ്ക്ക് വേണ്ടി പീഠനം സഹിച്ച് മരണം വരിച്ച സഹദായാണ് പരിശുദ്ധനായ മാർ ഗിവര്ഗീസ് എന്ന് അനുസ്മരണ പ്രസംഗത്തിൽ ഡോ . ഫാ .സണ്ണി ചാക്കോ ഓർമ്മിപിച്ചു . തുടർന്ന് നടന്ന . സെൻറ് ജോർജ് കുടുംബ സംഗമത്തിൽ ആത്മീയ സംഘടനകളുടെ സംയുക്ത വാർഷികവും ,സൌഹൃദ മത്സരങ്ങളും ,ആദ്യഫലശേഖര ലേലവും നടത്തി. വികാരി ഡോ ഫാ സണ്ണി ചാക്കോ അദ്ധ്യക്ഷത വഹിച്ച സമ്മേളനം തൃശൂർ വിമല കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ .ഡോ .മർക്കോസ് കെ .ടി ഉത്ഘാടനം ചെയ്തു .ഫാ ജേക്കബ്‌ ടി സി ,കൈക്കാരൻ വി.വി ജോസ് , സെക്രട്ടറി വർഗീസ്ടി.എം എന്നിവർ സംസാരിച്ചു മുൻ ഭാരവാഹികളെ ആദരിക്കലും, ആത്മീയ സംഘടന അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു .

More details:-  https://www.facebook.com/parayilpalli/media_set?set=a.834045156728786.1073741907.100003699277174&type=3&pnref=story