ചന്ദനപ്പള്ളി ചെമ്പെടുപ്പിനു ജനസാഗരം സാക്ഷി…. അനുഗ്രഹപുണ്യം നേടി വിശ്വാസികൾ മടങ്ങി
—————————
മനോജ് ചന്ദനപ്പള്ളി
ആത്മീയ ചൈതന്യം വീഥികളിൽ നിറഞ്ഞു.വിശ്വാസതീവ്രതയിൽ തീർത്ഥാടകർ സാഗരമായി മാറി.വിശുദ്ധ ഗീവർഗ്ഗീസ് സാഹദായോടുള്ള ഓർമ്മപെരുന്നാളിനോടനുബന്ദ്ദിച്ച് നടന്ന റാസ ഭക്തിയുടെ വിരുന്നായി.ഒരാണ്ടിന്റെ ഭക്തിനിർഭരമായ കാത്തിരിപ്പിനു വിരാമമായി ചന്ദനപ്പള്ളിയിൽ നടക്കുന്ന ചടങ്ങാണു ചെംബെടുപ്പ്.ആചാര വെടി മുഴങ്ങിയതോടെയാണു കേരളത്തിലെ ഏറ്റവും വലിയ ചെംബെടുപ്പ് ഘോഷയാത്ര ആരംഭിച്ചത്.പ്രാർത്ഥനാമന്ദ്രമുരുവിട്ടു കൊണ്ട് വിശ്വാസലക്ഷങ്ങളാണു പുണ്യാളച്ച ന്റെ അനുഗ്രഹം തേടി വലിയപള്ളിയിൽ എത്തിയത്.ചന്ദനപ്പള്ളിയുടെ ഗ്രാമവീഥികളുടെ ഇരുവശങ്ങളിലും തിങ്ങി നിറഞ്ഞ ആയിരങ്ങൾക്കുമുന്നിലൂടെ നീങ്ങിയ പ്രദക്ഷിണത്തിന്റെ ഏറ്റവും മുന്നിലായി പൊൻ വെള്ളി കുരിശുകളും കൊടികളും…വിവിദ വർണ്ണത്തിലുള്ള മുത്തുകുടകളും നീങ്ങി.വാദ്യമേളങ്ങളുടെ വൈവിദ്യം ആസ്വാദ ഹൃദയങ്ങളിൽ താളം മേളം പകർന്നു.ചെണ്ട മേളവും ബാന്റ് വാദ്യങ്ങളും ചന്ദനപ്പള്ളി യുവജനപ്രസ്ഥാനം ഒരുക്കിയ വാദ്യാ ഘോഷവും വേറിട്ട അനുഭവം നൽകുന്നതായിരുന്നു.കൊടുംചൂടിനെ അവഗണിച്ചു ഭക്തർ റാസയിലുടനീളം പങ്കു കൊണ്ടു.നാലു മണിക്കൂറിലേറെ നീണ്ടുനിന്ന പകൽ റാസ പള്ളിയിൽ നിന്നും പുറപ്പെട്ട് പുരാതന കൽകുരിശ്…ചന്ദനപ്പള്ളി കവല എന്നിവിടങ്ങൾ ചുറ്റി ഇരു കുരിശടികളിലും പ്രാർത്ഥനനടത്തി തിരികെ ചെംബിന്മൂട്ടി ലേക്ക് പ്രയാണം ആരംഭിച്ചു.റാസ ഇടവക വികാരി ഫാ.ബിജു മാത്യൂസ് പറന്തലും റംബാന്മാരും വൈദീകരും പൗര പ്രമുഖരും ചേർന്ന് നയിച്ചു.ജാതിമത ഭേദമില്ലാതെ നാടാകെ ചെംബെടുപ്പ് റാസയിൽ പങ്കാളികളായി.റാസ ചെംബിന്മൂട്ടിൽ എത്തിയപ്പോഴേക്കും പള്ളിയും രണ്ടു കി ലോമീറ്റർ ചുറ്റളവിലും മനുഷ്യകടലായി മാറി…ചെംബെടുപ്പ് റാസ ദർശ്ശിക്കാനായി പലരും മണിക്കൂറുകൾക്ക് മുൻപ് മുതലേ പാതകൾക്ക് ഇരു വശവും കെട്ടിടങ്ങൾക്ക് മുകളിലായും സ്ഥാനം പിടിച്ചുകഴിഞ്ഞിരുന്നു..തയ്യാറാക്കി വച്ചിരുന്ന രണ്ട് ചെംബുകളും അംശവസ്ത്രങ്ങളണിഞ്ഞ ആചാര്യ ശ്രേഷ്ഠർ ശ്ലീബായുടെ മുദ്ര ചാർത്തി വിശ്വാസികൾക്ക് നൽകി.തുടർന്ന് സഹദാ ലഹരിയിൽ നിമഗ്നരായ ഭക്തർ ഇരു ചെംബുകളും ആഹ്ലാദാരവങ്ങളോടെ മൂന്നു പ്രാവശ്യം അന്തരീക്ഷത്തിലേക്കുയർത്തി പുണ്യാളച്ചനോട് അനുമതി ചോദിച്ചു.പിന്നീട് ഇരു ചെംബുകളും അൽപാൽപം അകലം ദീക്ഷിച്ച് കുതിരപ്പുരയിലേക്ക് യാത്രതുടങ്ങി.ഇതോടെ ആഹ്ലാദം ഉച്ചസ്ഥായിലായി.വിശ്വാസികൾ സഹദാ ഗീതങ്ങൾ പാടിയും തളിർ വെറ്റിലകളും പുഷ്പങ്ങളും ചെംബിൽ വാരിയെറിഞ്ഞും റാസയെ സ്വീകരിച്ചു.റാസയിൽ തിങ്ങിനിറഞ്ഞ് ഭക്തർ കുതിരപ്പുരയിലേക്ക് ചെംബെടുപ്പ് റാസയെ അനുദാവനം ചെയ്തു.പുരാതനമായ കൽകുരിശിനെ വലം വച്ച് ചെംബും ചോറും കുതിരപ്പുരയിൽ ഇറക്കിവച്ചു.തുടർന്ന് വൈദീകർ ധൂപാർപ്പണ പ്രാർത്ഥന ചൊല്ലി നാലു ദിക്കുകളേയും അനുഗ്രഹിച്ച് വിശ്വാസികൾക്ക് ആശീർവ്വാദം നൽകി.കുതിരപുരയിൽ ഇറക്കിവച്ച നേർച്ച ചോർ ഭക്തർക്ക് പ്രസാദമായി നൽകി….അങ്ങനെ ചന്ദനപ്പള്ളി പെരുന്നാളി ന്റെ ആഘോഷതാളവും അനുഗ്രഹങ്ങളും മതിയാവോളം നുകർന്ന് ..നിറഞ്ഞമനസ്സോ ടെ ഭക്തർ വഴിപിരിഞ്ഞു….!!വരും വർഷവും പെരുന്നാൾകൂടാനെത്തുമെന്ന ദ്രിഡപ്രതിഞ്ജയുമായി….!
Chandanappally Perunnal 2016: Chempeduppu. M TV Photos
Chandanappally Perunnal. Holy Qurbana by HH Catholicos. M TV Photos
Chandanappally Georgian Award Meeting. M TV Photos
Chandanappally Perunnal: Chempil Ariyideel. M TV Photos
Chandanappally Perunnal Pradhakshinam at Edathitta Jn. (ചന്ദനപ്പള്ളി പള്ളി റാസയ്ക്ക് ഇടത്തിട്ടയില്‍ നാട്ടുകാരുടെ വക ചൂട്ടു കത്തിച്ച് കാണിച്ച് സ്വീകരണം) M TV Photos