ആശ്രയിക്കുന്നവർക്ക്‌ അഭയമായ്‌ ചന്ദനപ്പള്ളി പുണ്യാളച്ചൻ: ചന്ദനപ്പള്ളി ചെംബെടുപ്പ്‌ മെയ്‌ 8 നു വൈകിട്ട്‌ അഞ്ചിനു

Chandanappally_church

___________________
മനോജ്‌ ചന്ദനപ്പള്ളി
ഓൺ ലൈൻ റിപ്പോർട്ടർ

രക്തസാക്ഷികളുടെ ഗുരുവും നായകനു മെന്ന് അറിയപ്പെടുന്ന വിശുദ്ധ ഗീവർഗ്ഗിസ്‌ സഹദായുടെ നാമത്തിലുള്ള മലങ്കരയിലെ വലിയ പെരുന്നാൾ കൊണ്ടാടാനായി ചന്ദനപ്പള്ളി ഒരുങ്ങി.ചന്ദനപ്പള്ളി പെരുന്നാൾ എന്നാൽ നാനാജാതിമതസ്ഥർ ഒരുമയോടെ കൊണ്ടാടുന്ന മതസൗഹാർദ്ദത്തിന്റെ വലിയ പെരുന്നാൾ എന്നാണു.ജാതിയും മതവും മറന്ന് ചന്ദനപ്പള്ളിയിലേക്ക്‌ വിശ്വാസ സമൂഹം ഒഴുകുന്ന കാഴ്ച അത്ഭുതാവഹമാണു.നൂറ്റാണ്ടുകൾക്ക്‌ മുൻപുമുതലേ ചന്ദനപ്പള്ളിയിലേക്ക്‌ വിശ്വാസികൾ പെരുന്നാൾകാലത്ത്‌ എത്താറുണ്ടായിരുന്നു.മലങ്കര ഓർത്ത ഡോക്സ്‌ സഭയുടെ കീഴിലുള്ള ഈ ദേവാലയം സഭയിലെ ആ ഗോളതീർത്ഥാടന കേന്ദ്രമായി അറിയ പ്പെടുന്നു.പരിശുദ്ധ കാതോലിക്കാ ബാവാ നേരിട്ട്‌ എഴുന്നള്ളി എല്ലാ വർഷവും പെരുന്നാളിനു മുഖ്യ കാർമ്മികനാകുന്ന ദേവാലയമാണു ചന്ദനപ്പള്ളി.മലങ്കര സഭയി ലെ വിവിദ ഭദ്രാസന ദേവാലയങ്ങളിൽ നിന്നും വിശ്വാസികൾ പദയാത്രികരായും ഇവിടേക്ക്‌ എത്തി ച്ചേരുന്നു.പെരുന്നാൾകാലം ദേവാലയ സന്നിധിയിൽ കൂപ്പു കൈകളോടെ നാനാജാതി മതസ്ഥർ കണ്ണുനീരോടെ വിളിച്ചപേക്ഷിക്കുന്നതും ആത്മശാന്തിയോ ടെ നേർച്ചകാഴ്ചകൾ അർപ്പിച്ച്‌
സന്തോഷചിത്തരായാണു മടങ്ങാറുളളത്‌.
ക്രിസ്തുവിനു വേണ്ടി…!
സത്യ വിശ്വാസത്തിനു വേണ്ടി….. രക്തസാക്ഷിയായ നമ്മുടെ വിശുദ്ധൻ…..!
നമ്മുടെ വിശ്വാസ ധീരൻ….!
നമ്മുടെ കാവൽ മദ്ധ്യസ്ഥൻ….!
മാർ ഗീവർഗ്ഗീസ്‌ സഹദാ.
ചന്ദനപ്പള്ളിയുടെ പുണ്യവാൻ..
ആ നല്ല നാമം……
എന്റെ പുണ്യാളച്ചാ………..!

നമുക്കു പ്രാർത്ഥിക്കാം….ഈ ഓർമ്മ പെരുനാളിൽ.
പങ്കുചേരാം…നന്ദി നിറഞ്ഞ ഹ്യദയത്തോടെ..
നമ്മുടെ നാഥൻ ചെയ്ത നന്മകൾ ഓർത്ത്‌…നമ്മുടെ വിശുദ്ധൻ ചൊരിഞ്ഞ അനുഗ്രഹങ്ങൾ ഓർത്ത്‌…..

മദ്ധ്യസ്ഥ പ്രാർത്ഥന
———————–

കർത്താവേ…ലോകമെങ്ങുമുള്ള പള്ളികളിലും ദയറാകളിലും ആദരണീയനായിരിക്കുന്ന മാർ ഗീവർഗ്ഗീസ്‌ സഹദായു ടെ ഓർമ്മയെ ഞങ്ങൾ ആഘോഷിക്കുന്നു.വിശുദ്ധ സഹദാ , അങ്ങയുടെ ആത്മീയ തോട്ടത്തിൽ നല്ല കർഷകനായിത്തീർന്ന് തന്റെ താലാന്തിനെ ശരിയായി വ്യാപാരം ചെയ്തു.അതിനാൽ വിശുദ്ധന്റെ പവിത്ര സ്മരണയും പെരുന്നാളും പ്രസിദ്ധമായിരിക്കുന്നു.

തന്നിൽ സങ്കേതം പ്രാപിക്കുന്ന രോഗികൾക്കും വെഷമ്യത്തിലിരിക്കുന്നവർക്കും ആശ്വാസ തുറമുഖമായിരിക്കുന്ന,ആപത്തിൽ പെട്ടിരിക്കുന്നവരെ കാത്തുസൂക്ഷിക്കുന്ന,സാധുക്കളെ സംരക്ഷിക്കുന്ന,ഞെരുങ്ങിയിരിക്കുന്നവരെ ആശ്വസിപ്പിക്കുന്ന,അടിമകളെ വിടുവിക്കുന്ന,അഗതികളെ സന്തുഷ്ട്‌രാക്കുന്ന ,കടലിൽ യാത്ര ചെയ്യുന്നവർക്ക്‌ നാവികൻ ആയിരിക്കുന്ന …മാർ ഗീവർഗ്ഗീസെ …ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ…….!

ശ്രേഷ്ടനായിരിക്കുന്ന മാർ ഗീവർഗ്ഗീസ്‌ സഹദാ നിനക്കു സമാധാനം.സ്വർഗ്ഗീയ ഫലം നൽകുന്ന കതിരായ മാർ ഗീവർഗ്ഗീ സേ…നിനക്കു സമാധാനം.ദെവീക മൂറോന്റെ മുദ്രയായ മാർ ഗീവർഗ്ഗീസേ …നിനക്കു സമാധാനം.പരിമള ധൂപമായ മാർ ഗീവർഗ്ഗീസേ…നിനക്കു സമാധാനം.ഞങ്ങളുടെ ആത്മാക്കളിൽ നിന്നും തെറ്റിനെ നീക്കിയ ശോഭിത കതിരേ…..നിനക്കു സമാധാനം.എല്ലാ സ്ഥലങ്ങളിൽനിന്നും പിശാചുക്കളെ ഓടിച്ച പുണ്യവാനേ …നിനക്കു സമാധാനം.ആകൽ കറുസായുടെ മുള്ളി ന്റെ മൂർച്ചയെ കെടുതിയ മാർ ഗീവർഗ്ഗീ സേ….നിനക്കു സമാധാനം.വിധവയു ടെ മകനു സവ്ഖ്യം നൽകുകയും,അവനെ തന്റെ ശുശ്രൂഷക്കാരനാക്കുകയും ചെയ്ത പരിശുദ്ധനേ….നിനക്കു സമാധാനം.മുബേ തന്നെ ഉണങ്ങി കൊണ്ടിരുന്ന ഉണക്കമരത്തിൽനിന്നും വ്യക്ഷങ്ങളെ മുളപ്പിച്ച മാർ ഗീവർഗ്ഗീ സേ…നിനക്കു സമാധാനം.അലക്സ്ദ്രിയ രാക്ജ്ഞി യെ സത്യവിശ്വാസത്തിൽ ബന്ന്ധിച്ച മാർ ഗീവർഗ്ഗീസേ…..നിനക്കു സമാധാനം.വിശ്വാസികളുടെ നല്ല നാമമേ…….നിനക്കു സമാധാനം.എല്ലാ രക്തസാക്ഷികൾക്കും യോഗ്യമായ മാത്യകയായിത്തീർന്ന മാർ ഗീവർഗ്ഗീസേ……..!നിനക്കു സമാധാനം.

പരിശുദ്ധനായ മാർ ഗീവർഗ്ഗീസ്‌ സഹദാ……….ഞങ്ങളെ കാത്തു കൊള്ളണെ……..ഞങ്ങളെ കാത്തു കൊള്ളണെ…….ഞങ്ങളെ കാത്ത്‌ എന്നാളും അനുഗ്രഹിക്കണമേ…….
ആമ്മേൻ.

ചന്ദനപ്പള്ളി വിശേഷങ്ങൾ
—————————————
ആകാശത്തിന്റെ കിളിവാതിലുകൾ ഒരു ഗ്രാമത്തിന്റെ മുകളിലേക്ക്‌ തുറക്കപ്പെട്ടു…അനുഗ്രഹത്തിന്റെ അത്ഭുതമാരി സ്വർഗ്ഗ സിംഹാസനങ്ങളിൽനിന്നു പെയ്തിറങ്ങി..ചന്ദനത്തിന്റെ പരിമളവും,പള്ളിയു ടെ പരിശുദ്ധിയും നിറഞ്ഞ ഗ്രാമം അനുഗ്രഹവർഷം നനഞ്ഞ്‌ നന്ദി ചൊല്ലി.നന്ദി നിറഞ്ഞ പ്രാർത്ഥന ജഡം ധരിച്ചു.അത്‌ സംസ്കാരത്തിന്റെ,വിശ്വാസത്തി ന്റെ,പാരബര്യത്തിന്റെ, ഊർജ്ജവും ശക്ത്തിയും ഊറ്റിയെടുത്ത മഹാമന്ദിരമായി .അതാണു ചന്ദനപള്ളിയിലെ വലിയപള്ളി.
പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളി ഗ്രാമത്തിൽ ക്രിസ്തീയ കുടിയേറ്റം ഉണ്ടായത്‌ പതിനാറാം നൂറ്റാണ്ടിയാലാണെന്നുകരുതുന്നു .ചന്ദനം കൊണ്ടുള്ള പള്ളി ഉണ്ടായിരുന്നതു കൊണ്ടാണു ചന്ദനപ്പള്ളി എന്ന പേരുണ്ടായതെന്നും അതല്ല..ബുദ്ധമത കേന്ദ്രങ്ങളായിരുന്ന ഇവിടുത്തെ 34 മത്തെ ബുദ്ധഭിക്ഷുവായ ചുന്ദന്റെ അഥവാ ചന്ദ ന്റെ ആസ്ഥാനമായിരുന്നതിനാലാണു ചന്ദനപ്പള്ളി എന്ന പേരു ഈ ഗ്രാമത്തിനു വന്നു ചേർന്നതെന്നും രണ്ടു പക്ഷമുണ്ട്‌.കുറവിലങ്ങാട്‌,നിലക്കൽ പ്രദേശങ്ങളിൽ നിന്നും കടബനാട്‌ ,തുംബമൺ പ്രദേശങ്ങളിൽ കുടിയേറിയ ക്രയ്‌ സ്തവരിൽ ഒരു സംഘം ഉപജീവനാർത്ഥം ചന്ദനപ്പള്ളിയിലുമെത്തി.പൂർവ്വികരു ടെ കുടിയേറ്റത്തിനു മുൻബേ…ഇവിടെ അശ്വാരൂഡനായ വിശുദ്ധനെ അക്ര യിസ്തവർ ആരാധിച്ചിരുന്നു എന്നൊരു ഐതീഹ്യമുണ്ട്‌.കഥ എന്തായാലും ഇപ്പോൾ കൽകുരിശിരിക്കുന്ന സ്ഥലത്തുവച്ച്‌ ഒരു കാരണവർക്ക്‌ സഹദാ കുതിരപ്പുറത്ത്‌ പ്രത്യക്ഷനായെന്നും” ഞാൻ രക്ഷകന്റെ പടയാളി..ഇതുവിശുദ്ധ സ്ഥലം…” എന്നു പറഞ്ഞു മറഞ്ഞതായും പഴമക്കാർ പറയുന്നു.അവിടെ ആദ്യം കൽകുരിശു നിർമ്മിക്കുകയും പിന്നീട്‌ പള്ളി നിർമ്മിക്കപ്പെടുകയാണു ഉണ്ടായതെന്നുമാണു ചരിത്രം.കാലക്രമത്തിൽ ഓല മേഞ്ഞും പിന്നീട്‌ ഓട്‌ മേഞ്ഞ പള്ളികളും നിർമ്മിച്ചു.1875 നിർമ്മിച്ച പള്ളിക്ക്‌ അബ്ധുള്ള പാത്രിയർക്കീസ്‌ അടിസ്ഥാന ശിലയിട്ടു.ഇന്നു കാണുന്ന ദേവാലയം 1987 ൽ പരി.മാർത്തൊമ്മാ മാത്യൂസ്‌ പ്രദമൻ ബാവാ ശിലയിട്ട്‌ 2000 ൽ പരി.ബ സ്സേലി യോസ്‌ മാർ ത്തോമ്മാ മാത്യൂസ്‌ ദിതീയനാൽ കൂദാശ ചെയ്യ പ്പെട്ടതാണു. വിശ്വാസ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും തനതു പാരബര്യം പിൻതുടരുന്ന ദേവാലയം രൂപ ഭംഗി കൊണ്ട്‌ ശ്രദ്ദേയമാണു.ഹൈന്ദവ തച്ചു ശാസ്ത്രത്തി ന്റെ ഗംഭീര്യവും ക്രിസ്‌ ത്തീയ ദേവാലയത്തിന്റെ ചാരുതയും ,ഇസ്ലാമിക ശിൽപ കലയുടെ ലാളിത്യവും സമന്വയിച്ചാണു പള്ളിയുടെ നിർമ്മാണം.ലോക രാജ്യങ്ങളിൽ തന്നെ അപൂർവ്വമായ നിർമ്മാണം.മെയ്‌ 7,8 തീയതികളിലയാണു ഇവി ടെ പെരുനാൾ ആഘോഷിക്കുന്നത്‌.മലങ്കര സഭ ആഗോള തീർത്ഥാടന കേന്ദ്രമായി 2010 ഫെബ്രുവരി 26 നു പ്രഖ്യാപിച്ചു.പരി.മാർത്തോമ്മാ ദിദിമോസ്‌ പ്രദമൻ കാതോലിക്കാ ബാവായു ടെ കൽപന പ്രകാരം അർമ്മേനിയൻ ഓർത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷൻ പരി.ആരാം പ്രദമൻ ബാവായാണു ചന്ദനപ്പള്ളിയിൽ എഴുന്നള്ളി ചരിത്ര പ്രദാനമായ ഈ പ്രഖ്യാപനം നടത്തിയത്‌.

വലിയപള്ളിയുടെ പ്രത്യേക

പ്രാചീനം,ഓര്‍ത്തഡോക്സിക്,മതാനുസാരം ഈ മൂന്നു സംസ്കാരങ്ങളെ സാമാന്യയിപ്പിച്ചാണ് വലിയപള്ളിയുടെ നിര്‍മ്മാണം.കിഴക്ക് പടിഞ്ഞാറായി 162 അടി നീളവും,65 അടി വീതിയും ഉണ്ട്.പള്ളിയുടെ നീളത്തിന്‍റെ അത്രയും ഉയരവും ഉണ്ട്.മദ്ബഹ ഏറ്റവും മനോഹരമാണ്.ഉയരം 90 അടിയാണ്.തെക്ക് വടക്കായി 65 അടിയും,കിഴക്ക് പടിഞ്ഞാറായി 40 അടിയും വലിപ്പമുണ്ട്.മൂന്ന്‌ കുംഭഗോപുരങ്ങളുണ്ട്.മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് മൂന്നു ബലിപീഠങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് ഹാളില്‍ നില്ല്‍ക്കുന്ന ഏല്ലാവര്‍ക്കും ഒരേ സമയം കാണത്തക്കവിധമാണ്.3000 പേര്‍ക്ക് ഒരേ സമയം ആരാധനയില്‍ സംബന്ധിക്കാം.ഗോഥിക് മാതൃകയിലാണ് ഈ ദേവാലയം.മാര്‍ബിളും ഒന്നാം തരം തേക്ക്തടി കൊണ്ടുള്ള പാനലിങ്ങും ഗാംഭീര്യം വിളിച്ചോതുന്നു.മാര്‍ബിള്‍ തറയില്‍ കാര്‍പെറ്റ് വിരിച്ചും,ത്രോണോസിസ് മൂന്നും കൊത്തുപണികളോടുകൂടിയ കീകോട്ട് പാനലിംങ്ങോടെ മുകളിലോട്ട് ആര്‍ച്ചുകളോടെ അലംകൃതമാണ്.പ്രധാന പീഡത്തില്‍ ക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണവും ,ഇടതും വലതും വശങ്ങളില്‍ യേശുവിന്‍റെ ജനനവും,ജ്ഞാന സ്നാനവും സ്റെയിന്ട് ഗ്ലാസില്‍ ആലേഖനം ചെയ്തിട്ടുണ്ട്.ഹയിക്കലായിലുള്ള വിശുദ്ധ സ്ഥലം മാര്‍ബിള്‍ ചെയ്തിരിക്കുന്നു.തേക്കില്‍ തീര്‍ത്ത കൈവരിയില്‍ 12 ഗ്ലാസ്‌ പാനലിങ്ങില്‍ ക്രിസ്തു ശിഷ്യന്‍മാരുടെ രൂപം സ്കെച്ച് ചെയ്തു പിടിപ്പിച്ചിട്ടുണ്ട്.പടിഞ്ഞാറ്വശത്തെ വാതിലിന്‍റെ മുകളില്‍ കീകോട്ട് പാനലിങ്ങുംചെയ്തിരിക്കുന്നു.ഹൈക്കലയുടെ സീലിങ്ങ് ഫൈബര്‍ ഗ്ലാസ്സ്കൊണ്ട് പുരാതന രാജ കൊട്ടരഗങ്ങളെയും പള്ളികളിലെയും മച്ചിനെ അനുസ്മരിപ്പിക്കുംധം നിര്‍മ്മിച്ചിരിക്കുന്നു.പടിഞ്ഞാറെ മദ്യ ഭാഗത്തെ കതകില്‍ വിശുദ്ധ സഹദായുടെയും പള്ളിയുടെയും ,ഇടതും വലതുമായിട്ടുള്ള കതകുകളില്‍ യഥാക്രമം സെന്‍റെ ബഹനാന്‍ ,സെന്‍റെ പീറ്റര്‍,സെന്‍റെ മേരി,സെന്‍റെ ഗ്രിഗോറിയോസ് എന്നിവരുടെയും രൂപം കൊത്തിയിരിക്കുന്നു.പള്ളി റോഡ്‌ നിരപ്പില്‍ നിന്നും ഒന്‍പത് അടി ഉയരത്തില്‍ ആയതിനാല്‍ എല്ലാവര്‍ക്കും കാണുന്ന തരത്തിലാണ് പടവുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്.പള്ളിയുടെ പുതുമയാര്‍ന്ന കളര്‍ സ്ക്രീനില്‍ ആകാശ നീലിമയും ഉദയാസ്തമയങ്ങളുടെ പീതാംബര നിറവും,മേഖങ്ങളുടെ വെള്ള നിറവുമാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്.പള്ളിക്ക് അകത്തു കയറിയാല്‍ ശില്‍പഭംഗിയില്‍ ആകൃഷ്ടരാകുന്നത്പോലെ മദ്ബഹയിലേക്ക് നോക്കിയാല്‍ ഭക്തികൊണ്ട് ശിരസ്സ്‌ കുനിഞ്ഞുപോകും.

പ്രാർത്ഥന
—————
ദൈവമായ കർത്താവേ …ഗീവർഗ്ഗീസിനു അവന്റെ പോരാട്ട ദിവസത്തിൽ ഓർമ്മയും കുർബാനയും കഴിക്കുന്നവന്റെ ഭവനത്തിൽ യാതൊരു ഉപദ്രവവും ഉണ്ടാകരുതേ…അവനു കുരുടനും,കൊഞ്ഞയുള്ളവനും,തളർന്നവനും ,ചെകിടനും ജനിക്കരുതേ…സാത്താനാൽ അവൻ ഉപദ്രവിക്കപ്പെടരുതേ.!നീ അനുഗ്രഹമുള്ള്‌ ദൈവമാക കൊണ്ട്‌ അവന്റെ പാപങ്ങളെ നീ ഓർക്കയുമരുതേ…!കർത്താവേ നിന്റെ തിരുനാമം നിമിത്തം കരുണ ചെയ്യണ മേ..!
ഞങ്ങളുടെ കർത്താവേ…ഞങ്ങൾ നിന്നോടപേക്ഷിക്കുന്നു..പരിശുദ്ധനായ മാർ ഗീവർഗ്ഗീസിൻ മദ്ധ്യസ്തതയിൽ അഭയം പ്രാപിക്കുബോൾ ..എല്ലാ അനുഗ്രഹവും നൻന്മകളും സഹായങ്ങളും നി ന്റെ ശ്രീഭൺണ്ടാരത്തിൽനിന്നും ഞങ്ങൾക്കു നൽകണമേ…അവന്റെ മദ്ധ്യസ്തതകളാൽ ഞങ്ങൾക്കു തുടരേ സമാധാനവും,സുഭിക്ഷതയും ,ജീവിച്ചിരിക്കുന്നവർക്കും മരിച്ചു പോയവർക്കും കടങ്ങൾക്കു മോചനവും പാപങ്ങൾക്കു പരിഹാരവും സിദ്ധിക്കണമേ…!
ആമ്മേൻ.

വിശ്വാസ്സ തീരത്തെ സഹദാ സാന്നിദ്ധ്യം
—————————————————–
സര്‍വ്വ സൃഷ്ട്ടവായ ദൈവത്തിന്‍റെ അനന്ധമായ സ്നേഹത്തിന്‍റെ നിത്യ സ്മാരകമാണ് ചന്ദനപ്പള്ളി വലിയപള്ളി.വിശ്വാസത്തിനു വേണ്ടി പടപൊരുതിയ മാര്‍ ഗീവര്‍ഗ്ഗീസ് സഹാദായുടെ നാമത്തില്‍ സ്ഥാപിതമായ ദേവാലയം ഇന്നോളംവിശ്വാസികളായ നാനാ ജാതി മതസ്ഥര്‍ക്കും അനുഗ്രഹത്തിന്‍റെയും രക്ഷയുടെയും വറ്റാത്ത ഉറവിടമായി പരിലസിക്കുന്നു.വിശുദ്ധ സഹദായുടെ തിരുശേഷിപ്പ് സ്ഥിതി ചെയ്യുന്ന ദേവാലയത്തില്‍ വിശുദ്ധന്‍റെ തിരുശേഷിപ്പ്‌ പ്രത്യേക കബറിടത്തിലായാണ് പ്രതിഷ്ടിച്ചിട്ടുള്ളത്.
ചന്ദനവും,തേക്കും.സ്ഫടിക ചില്ലുകളും, സ്വര്‍ണ്ണം പൂശിയ പിത്തള പാളികളും,സ്വര്‍ണ്ണ കുരിശും ചാരുതയാര്‍ന്ന തരത്തില്‍ കൂട്ടി യോജിച്ചിരിക്കുന്നു.ചന്ദനപ്പള്ളി യുടെ നാമവും പള്ളിയുടെ പരിശുദ്ധിയും പ്രതിഫലിക്കും വിധമാണ് കബറിടം നിര്‍മ്മിച്ചിട്ടുള്ളത്.ഇവിടുത്തെ ദേവാലയത്തിന്‍റെ മദ്ബഹയുടെ ബാഹിയ രൂപം റോമിലെ പുരാതന ദേവാലയമായ സെന്‍റ് പീറ്റേഴ്സ് ബസലിക്കയുടെ കുംഭ ഗോപുരത്തിന്‍റെ മാതൃകയില്‍ ഗോഥിക് ശില്‍പ്പ ഭന്ഗിയോടു കൂടിയതാണ്.അതേ മാതൃകയിലാണ് കബറിടവും രൂപ കല്പന ചെയ്തിരിക്കുന്നത്.
മൂന്ന് പീഡങ്ങലുള്ള കബറിന്‍റെ മദ്യയ ഭാഗത്ത് സ്വര്‍ണ്ണ ചെപ്പിലായി പട്ടില്‍ പൊതിഞ്ഞാണ് തിരുശേഷിപ്പ്‌ സൂക്ഷിച്ചിട്ടുള്ളത്.തൃത്വത്തെ സൂചിപ്പിക്കുന്നതാണ് മൂന്ന് പീഡങ്ങള്‍.ക്രിസ്തുവിനുവേണ്ട്ടി രക്ത സാക്ഷിത്വം വരിച്ച സഹദാ എന്നുള്ളതുകൊണ്ടാണ് മദ്യയ ഭാഗത്ത് തിരുശേഷിപ്പ് സൂക്ഷിക്കാന്‍ കാരണം.ഒരു മീറ്റര്‍ വ്യാസ്സവും ഏട്ടു വശങ്ങളും അന്‍പത് സെന്റീമീറ്റര്‍ ഉയരവും ഇതിനുണ്ട്.സ്ഫടിക ചില്ലിലുള്ള ഏട്ട് കവാടങ്ങളിലൂടെയും തിരുശേഷിപ്പ് കാണാനാകും .ഏട്ട് തൂണുകളിലും മനോഹരമായ ചിത്രപ്പണികള്‍ഉണ്ട്.തൂണുകള്‍ക്ക്‌ മുകളില്‍ ഗോഥിക് ആര്‍ച്ചുകളാണ്.
ഏറ്റവും മുകളില്‍ സ്വര്‍ണ്ണ കുരിശാണ്.കുരിശില്‍ ക്രിസ്തുവിനെയും 12 ശിഷ്യന്മാരെയും പ്രതിനിദീകരിക്കുന്ന്തിനു രക്ന്നകല്ലുകള്‍ പതിച്ചിരിക്കുന്നു.
പ്രദാന ബലിപീഠത്തിനു മുന്‍പില്‍ ഭക്ത ജനങ്ങള്‍ക്ക്‌ തൊട്ടു വന്നിക്കാന്‍ പാകത്തില്‍ ഹയ്യ്ക്കാലായിലാണ് കബറിടം.
+ ———- +
ചന്ദനപ്പള്ളി വലിയപള്ളി പെരുനാളിനു വിപുലമായ ഒരുക്കങ്ങൽ:
സർക്കാർതല ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ ചുമതലയിൽ .

ചന്ദനപ്പള്ളി: ചന്ദനപ്പള്ളി ഓർത്തഡോക്സ്‌ വലിയപള്ളി പെരുനാളിനു വിപുലമായ ക്രമീകരണങ്ങൾക്ക്‌ സർക്കാർ തല അവലോകന യോഗം പത്തനംതിട്ട കളക്‌ട്രേറ്റിൽ ആർ.ഡി.ഒ അദ്ധ്യക്ഷതയിൽ ചേർന്നു.വിവിദ വകുപ്പു മേധാവികൽ പങ്കെടുത്തു സുരക്ഷാ ക്രമീകരണങ്ങൽ ഉൾപ്പെടെയുള്ള വിലയിരുത്തി.അതീവ സുരക്ഷ ഒരുക്കാനും പള്ളിക്കു സമീപം ഇരുനില മന്നിരത്തിൽ പോലീസ്‌ കൺട്രോൾ റൂം തുറക്കാനും തീരുമാനിച്ചു.
നൂറിലധികം പോലീസുകാരെ വിവിധ സ്ഥലങ്ങളിലായി വെന്ന്യസിക്കാനും,സുരക്ഷാ ക്യാമറകൾ പ്രധാന കേന്ദ്രങ്ങളിൽ ഒരുക്കാനും,വനിതാ പോലീസ്‌ ഉൾപ്പെ ടെ മഫ്തിയിൽ കൂടുതൽ പേരെ നിയോഗിക്കാനും തീരുമാനമായി.ചന്ദനപ്പള്ളിയിലേക്കുള്ള റോഡുകൾ അറ്റകുറ്റപണി നടത്താൻ പൊതു മരാമത്തിനും പഞ്ചായത്തിനും നിർ ദേശം നൽകി.കെ.എസ്‌.ആർ.ടി.സി സ്പെഷ്യൽ സർവ്വീസ്‌ ക്രമീകരിക്കും.പള്ളിയിലേക്കെത്തുന്ന തീർത്ഥാടകരു ടെ വാഹനങ്ങൾക്ക്‌ പഞ്ചായത്ത്‌ സ്റ്റേഡിയം ഉൾപ്പെടെ രണ്ട്‌ കിലോമീറ്റർ ചുറ്റളവിൽ പാർക്കിംഗ്‌ ഒരുക്കും.കെ.എസ്‌.ഈ.ബി വെദ്യുതി മുടക്കമില്ലാതെ ലഭ്യമാക്കാനും ക്രമീകരണം ചെയ്യും.ഇതിനായി 24 മണിക്കൂറും സബ്‌ ഡിവിഷണൽ ഓഫീസിൽ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കും.
ആരോഗ്യ പരിരക്ഷക്കായി മെഡിക്കൽ ടീം മും.അടിയന്ദിര സാഹചര്യം നേരിടാനായി ആബുലൻസും,വാട്ടർ അതോറിറ്റി വക കുടി വെള്ള സവ്വ്കര്യവും എർപ്പെടുത്തും. ഫയർഫോഴ്സിന്റെ ഒരു യൂണിറ്റ്‌ മെയിൻ ഗേറ്റിനു സമീപം നിലയുറപ്പിക്കും.
തിരക്കു നിയന്ത്രിക്കാൻ പെരുനാളിന്റെ പ്രദാന ദിവസങ്ങളിൽ ചന്ദനപ്പള്ളി-കൂടൽ റൂട്ടു വഴിയുള്ള ബസ്സ്‌ സർവ്വീസ്‌ അടക്കമുള്ള വലിയ വാഹനങ്ങൾ കൊടുമൺ വഴി തിരിച്ചു വിടും.
പള്ളിക്കു സമീപം വിവിദ സർക്കാർ വാഹനങ്ങൾ,മെത്രാപ്പോലീത്തന്മാരു ടെ വാഹനങ്ങൾ എന്നിവക്ക്‌ മാത്രം പ്രവേശനം അനുവദിക്കു.മറ്റ്‌ വാഹനങ്ങൾക്ക്‌ സുരക്ഷിതമായി ജ്ംഗ്ഷൻ മുതൽ കച്ചേരി പടി വരെ ഒരു വശത്തു മാത്രമായി പാർക്കിങ്ങിനും അനുവദിക്കും.മെയ്‌ 7 നും 8 നും പള്ളിയുടെ നൂറു മീറ്റർ ചുറ്റളവിൽ ഭിക്ഷാടനം പൂർണ്ണമായും നിരോധിക്കും.ചെംബെടുപ്പ്‌ നടക്കുന്ന മെയ്‌ 8 നു അതി ശക്തമായ സുരക്ഷാ ക്രമീകരണം ഒരുക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.വിവിദ വകുപ്പു മേധാവികൾക്കു ഒപ്പം
ഇടവക ട്രസ്റ്റി ജേക്കബ്‌ കുറ്റിയിലിന്റെ നേത്രുത്വത്തിൽ പള്ളി ഭരണസമിതിയും
യോഗത്തിൽ പങ്കെടുത്തു
പെരുന്നാൾ വിശേഷങ്ങൽ ഓൺലയ്നിൽ പങ്കുവക്കുന്നത്‌ :
റിപ്പോർട്ട്‌: മനോജ്‌ ചന്ദനപ്പള്ളി

രക്തസാക്ഷികളുടെ ഗുരുവും നായകനു മെന്ന് അറിയപ്പെടുന്ന വിശുദ്ധ ഗീവർഗ്ഗിസ്‌ സഹദായുടെ നാമത്തിലുള്ള മലങ്കരയിലെ വലിയ പെരുന്നാൾ കൊണ്ടാടാനായി ചന്ദനപ്പള്ളി ഒരുങ്ങി.ചന്ദനപ്പള്ളി പെരുന്നാൾ എന്നാൽ നാനാജാതിമതസ്ഥർ ഒരുമയോടെ കൊണ്ടാടുന്ന മതസൗഹാർദ്ദത്തിന്റെ വലിയ പെരുന്നാൾ എന്നാണു.ജാതിയും മതവും മറന്ന് ചന്ദനപ്പള്ളിയിലേക്ക്‌ വിശ്വാസ സമൂഹം ഒഴുകുന്ന കാഴ്ച അത്ഭുതാവഹമാണു.നൂറ്റാണ്ടുകൾക്ക്‌ മുൻപുമുതലേ ചന്ദനപ്പള്ളിയിലേക്ക്‌ വിശ്വാസികൾ പെരുന്നാൾകാലത്ത്‌ എത്താറുണ്ടായിരുന്നു.മലങ്കര ഓർത്ത ഡോക്സ്‌ സഭയുടെ കീഴിലുള്ള ഈ ദേവാലയം സഭയിലെ ആ ഗോളതീർത്ഥാടന കേന്ദ്രമായി അറിയ പ്പെടുന്നു.പരിശുദ്ധ കാതോലിക്കാ ബാവാ നേരിട്ട്‌ എഴുന്നള്ളി എല്ലാ വർഷവും പെരുന്നാളിനു മുഖ്യ കാർമ്മികനാകുന്ന ദേവാലയമാണു ചന്ദനപ്പള്ളി.മലങ്കര സഭയി ലെ വിവിദ ഭദ്രാസന ദേവാലയങ്ങളിൽ നിന്നും വിശ്വാസികൾ പദയാത്രികരായും ഇവിടേക്ക്‌ എത്തി ച്ചേരുന്നു.പെരുന്നാൾകാലം ദേവാലയ സന്നിധിയിൽ കൂപ്പു കൈകളോടെ നാനാജാതി മതസ്ഥർ കണ്ണുനീരോടെ വിളിച്ചപേക്ഷിക്കുന്നതും ആത്മശാന്തിയോ ടെ നേർച്ചകാഴ്ചകൾ അർപ്പിച്ചു മടങ്ങാറാണു പതിവ്‌.