Yuhanon Mar Diascoros appointed as the Assistant Metropolitan Of Kottayam Diocese

dioscoros_yuhanon

മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസന സഹായ മെത്രാപോലീത്തായായി ഡോ യുഹാനോൻ മാർ ദിയസ്കോറോസ്‌ മെത്രാപോലീത്തായെ പ. കാതോലിക്കാ ബാവാ നിയമിച്ചു. നിലവിൽ മദ്രാസ്‌ ഭദ്രാസന മെത്രാപ്പോലീത്തായാണ്. ഇന്ന് പാമ്പാടി ദയറായില്‍ പ. കാതോലിക്കാ ബാവായുടെ സാന്നിദ്ധ്യത്തില്‍ നിയമന കല്പന ഭദ്രാസന സെക്രട്ടറി വായിച്ചു. \

dioscoros

 

ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ചെന്നൈ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസിനെ കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്തയായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു.  ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത കാലംചെയ്തതിനെ തുടര്‍ന്ന് സഭാ ഭരണഘടനയുടെ 95-ാം വകുപ്പ് പ്രകാരം കോട്ടയം ഭദ്രാസനം പരിശുദ്ധ കാതോലിക്കാ ബാവായുടെ ഭരണത്തിലായിരുന്നു.