ചെന്നൈയ്ക്കായ് ഒരു നിമിഷം (പ്രെയര്‍ ഫോര്‍ ചെന്നൈ)
മനാമ: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചെന്നൈ നഗരത്തില്‍ നടക്കുന്ന പ്രക്യിതി ക്ഷോപത്തില്‍കഷ്ടമനുഭവിക്കുന്നവര്‍ക്കും തുടര്‍ന്ന്‍ അവിടെ പകര്‍ച്ച വ്യാധികള്‍ ഉണ്ടാകാതിരിക്കുവാനും അവരുടെ ജീവിതംമുന്‍പത്തെക്കാള്‍ നന്നായി തീരുവാനും വേണ്ടി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഖില മലങ്കരഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രസിഡണ്ട് അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍പോളിക്കര്‍പ്പോസ് തിരുമേനിയുടെ കല്‍പ്പന പ്രകാരം, ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ്തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനാംഗങ്ങള്‍പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഇടവക വികാരി റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പിലിന്റെആശീര്‍വാദത്തോടെ ആരംഭിച്ച ചടങ്ങിന് സഹ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് നേത്യത്വം നല്‍കി.പ്രസ്ഥാനം അംഗങ്ങള്‍ കത്തിച്ച മെഴുകുതിരികളുമായി പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.