ഐക്യസന്ദേശമുയര്‍ത്തി പ. പിതാവ് യാക്കോബായ വിഭാഗം അരമനയില്‍

bava_thimothios_aramana bava_thimothios_aramana1
നിലയ്ക്കൽ എക്യുമിനിക്കൽ സെന്ററിന്റെ യോഗം പ..ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയൻ കാതോലിക്ക ബാവായുടെ അദ്ധ്യക്ഷതയിൽ യാക്കോബായ വിഭാഗം കോട്ടയം ഭദ്രാസന അരമനയിൽ കൂടി. പ. .ബാവാ അരമന ചാപ്പലിൽ പ്രാര്‍ത്ഥന നടത്തിയ ശേഷം യോഗ നടപടികൾ ആരംഭിച്ചു . മലങ്കര യിലെ എപ്പിസ് കോപ്പൽ സഭകളുടെ പിതാക്കന്മാര്‍ എല്ലാം പ്രസ്തുത യോഗത്തിൽ പങ്കെടുത്തു .യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ.തോമസ്‌ മാർ തീമോത്തിയോസ്, ഭദ്രാസന സെക്രട്ടറി മണലേൽചിറ കുര്യക്കോസ് കോറെപ്പിസ്കോപ്പാ, ചാപ്പൽ വികാരി ഫാ. ജോസി എബ്രഹാം എന്നിവര്‍.കാതോലിക്കാ ബാവായെയും മറ്റു പിതാക്കന്മാരെയും സ്വികരിച്ചു.