അബുദാബി : ഭാരത ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും, ഭാരതീയ സന്യാസ പൈതൃകവും പൗരസ്ത്യ ക്രൈസ്തവ ആധ്യാത്മികതയും സഞ്ജസമായി സമന്വയിപ്പിച്ച ജീവിതശൈലിയിലൂടെ തപോധനനായ “പരുമല കൊച്ചുതിരുമേനി” എന്നറിയപ്പെടുന്ന പരിശുദ്ധ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 113-ാം ഓർമ്മപ്പെരുനാൾ നവംബർ മൂന്നു മുതൽ ആറു വരെ അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഭക്തിയാദരപൂർവം ആചരിക്കുന്നു. ബ്രഹ്മവാർ ഭദ്രാസനമെത്രാപ്പോലീത്താ അഭിവന്ദ്യ യാക്കുബ് മാർ ഏലിയാസ് തിരുമേനി പെരുന്നാൾ ശുശ്രുഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്നതായിരിക്കും.
നവംബർ 3, ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് സന്ധ്യാ നമസ്കാരവും തുടർന്ന് വചന ശുശ്രുഷയും, നവംബർ 4, ബുധൻ വൈകുന്നേരം 7 മണിക്ക് സന്ധ്യാ നമസ്കാരം, മദ്ധ്യസ്ഥ പ്രാർത്ഥന തുടർന്ന് വചന ശുശ്രുഷയും. നവംബർ 5, വ്യാഴംവൈകുന്നേരം 7 മണിക്ക് സന്ധ്യാ നമസ്കാരം, വചന ശുശ്രുഷ, പ്രദക്ഷിണം,ആശിർ വാദം, നവംബർ 6, വെള്ളി . രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരം , 8 മണിക്ക് വിശുദ്ധ കുർബ്ബാന, ആശിർ വാദം, തുടർന്ന് നടക്കുന്ന നേർച്ച വിളമ്പോടുകൂടി പെരുന്നാൾ ശുശ്രുഷകൾക്ക് സമാപനമാകും.
ഇടവക വികാരി റവ.ഫാ. എം.സി. മത്തായി മാറാച്ചേരിൽ, സഹ: വികാരി റവ.ഫാ. ഷാജൻ വറുഗീസ്, കത്തീഡ്രൽ ട്രസ്റ്റി ശ്രീ .എ. ജെ. ജോയ്കുട്ടി, സെക്രട്ടറി ശ്രീ. സ്റ്റീഫൻ മല്ലേൽ, എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പെരുന്നാൾ ശുശ്രുഷകൾക്ക് വേണ്ട ക്രമീകരണങ്ങൾ നടത്തുന്നത്.