കോയമ്പത്തൂർ ഹോളി ഇന്നസെൻസ് ചാപ്പൽ പെരുന്നാൾ ആചരിച്ചു

IMG_2933 IMG_2872

കോയമ്പത്തൂർ കാരുണ്യ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ ശ്രമഫലമായി നിര്‍മിക്കപ്പെട്ട ഹോളി ഇന്നസെൻസ് ചാപ്പൽ പെരുന്നാൾ ഒക്ടോബർ 10,11 തീയതികളിലായി ആചരിച്ചു.വിദ്യാര്‍ത്ഥിസംഗമം,ജീവകാരുണ്യപ്രവര്‍ത്തനഫണ്ട്‌ ഉത്ഘാടനം,സ്നേഹവിരുന്ന് തുടങ്ങിയ പ്രവത്തനങൾ പെരുനാളിനോട്‌ അനുബന്ധിച് ക്രമീകരിച്ചിരിന്നു.  സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ഫാ.ബോബി ലാല്‍,ഫാ.സിനു എന്നിവര്‍ നേതൃത്വം നല്‍കി. ഫാ.വിവേക് വര്‍ഗീസ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ചാപ്പലിെൻ് നേതൃത്വത്തിലുള്ള ജീവകാരുണ്യപ്രവര്‍ത്തനഫണ്ട്‌ ഉത്ഘാടനം നിര്‍വഹിക്കപ്പെട്ടു. വിദ്യാര്‍ത്ഥിസംഗമത്തിന് ഡീക്കൻ.സ്റ്റാന്‍ലി ഡേവിഡ്‌ ജെയിംസ്‌ നേതൃത്വം നല്‍കി. ഇടവക വികാരി ഫാ.ബിബിന്‍ ദാനിയേലിന്‍റെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥിസമൂഹം ചടങ്ങുകള്‍ക്ക്  നേതൃത്വം നല്‍കി.