ചിറളയം പെരുനാൾ കൊടിയേറി

chiralayam_perunnal chiralayam_church
കുന്നംകുളം ∙ സെന്റ് ലാസറസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ ശക്രള്ള മാർ ബസേലിയോസ് മഫ്രിയാന ബാവായുടെ ഓർമപ്പെരുനാളിനു കൊടിയേറി. വികാരി ഫാ. ജോർജ് ചീരനാണു കൊടിയേറ്റിയത്. 21, 22 തീയതികളിലാണു പെരുനാൾ. ഇന്നു മുതൽ ബുധനാഴ്ച വരെ ഏഴിന് അഞ്ചിന്മേൽ കുർബാന, ആറിനു സന്ധ്യാനമസ്കാരം. ബുധനാഴ്ച ആറിനു പരിശുദ്ധന്റെ ഛായാചിത്ര ഘോഷയാത്ര. പുലിക്കോട്ടിൽ മാർ ദിവന്നാസിയോസ് സ്മാരക കുരിശുപള്ളിയിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര പഴയ പള്ളിയിൽ ധൂപാർപ്പണം നടത്തി നടുപ്പന്തി, അഞ്ചങ്ങാടി വഴി ചിറളയം പള്ളിയിൽ സമാപിക്കും. തുടർന്നു

സന്ധ്യാനമസ്കാരം. പ്രദക്ഷിണത്തിനുശേഷം ശ്ലൈഹിക വാഴ്‌വ്. രാത്രി ദേശക്കാരുടെ പെരുനാൾ ഘോഷയാത്ര. വ്യാഴാഴ്ച 8.30ന് എം.ഡി. യൂഹാനോൻ റമ്പാന്റെ മുഖ്യ കാർമികത്വത്തിൽ അഞ്ചിന്മേൽ കുർബാന. ധൂപപ്രാർഥന, കൈമുത്ത്, പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനം എന്നിവയും നടത്തും. ഉച്ചയ്ക്കു ദേശക്കാരുടെ പെരുനാൾ. നാലിന് ഇവ പള്ളിയിൽ സമാപിച്ചു കൂട്ടമേളം. കൊടിയും കുരിശും കഴിഞ്ഞ് ആശിർവാദം. പൊതുസദ്യയോടെയാണു സമാപനം. കൈസ്ഥാനി പി.ജെ. മാത്യു, സെക്രട്ടറി കെ.എം. വർഗീസ് എന്നിവരടങ്ങുന്ന സമിതി നേതൃത്വം നൽകും.