ചങ്ങനാശ്ശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ പിതാവ് ദേവലോകം അരമനയില്‍ എത്തി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി. മെത്രാഭിഷേകത്തിന്‍റെ മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്ന പരിശുദ്ധ ബാവായ്ക്ക് പൗവ്വത്തില്‍ തിരുമേനി ആശംസകള്‍ നേര്‍ന്നു. സമീപ കാലത്ത് കേരളത്തിലെ സാമൂഹിക വിഷയങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.