ജിജി തോംസണ്‍ സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

jiji-thomson

തിരുവനന്തപുരം:ജിജി തോംസണ്‍ സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു.സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രായോഗിക നടപടി കൈകൊളളുമെന്ന് ജിജി തോംസണ്‍ പറഞ്ഞു. പാറ്റൂര്‍ ഭൂമിയില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം നടപിലാക്കുക മാത്രമാണ് ചെയ്തതെന്നും ക്രമവിരുദ്ധ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നും സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍ വ്യക്തമാക്കി.

ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷന്‍ കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ജിജി തോംസണ്‍ പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. സംസ്ഥാനം സാമ്പത്തീക പ്രതിസന്ധിയിലാണെന്നും മറികടക്കാന്‍ പ്രായോഗിക നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങളില്‍ ആശങ്കയില്ല. ഉദ്യോഗസ്ഥതലത്തില്‍ സുതാര്യത ഉറപ്പ് വരുത്താന്‍ ശ്രമിക്കുമെന്നും ജിജി തോംസണ്‍ പറഞ്ഞു.

jiji-thomson1