കൂനന്‍കുരിശ് തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ താല്‍ക്കാലിക കൂദാശ നടന്നു

00210004

Consecration of MOSC Coonan Cross Church. M TV Photos

കൂനന്‍കുരിശു പള്ളിയുടെ താല്‍ക്കാലിക കൂദാശയും തിരുശേഷിപ്പ് പുനഃപ്രതിഷ്ഠയും നടത്തി

മട്ടാഞ്ചേരി: കൂന്‍കുരിശു തീര്‍ത്ഥാടന കേന്ദ്രത്തില്‍ പുതുക്കിപണിത സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കൂനന്‍കുരിശു പള്ളിയുടെ താല്‍ക്കാലിക കൂദാശയും, വിശുദ്ധ ഗീവറുഗീസ് സഹദായുടെ തിരുശേഷിപ്പ് പുനഃപ്രതിഷ്ഠയും നടത്തി. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. Photo Gallery
23ന് രാവിലെ 6.45ന് വൈദികരുടെയും വിശ്വാസികളുടെയും നേതൃത്വത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവായെ സ്വീകരിച്ച് പള്ളിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് താല്‍ക്കാലിക കൂദാശയും തിരുശേഷിപ്പ് പ്രതിഷ്ഠയും വിശുദ്ധ കുര്‍ബ്ബാനയും, കുരിശടിയില്‍ ധൂപപ്രാര്‍ത്ഥനയും നടന്നു. ചരിത്രപരമായ പ്രാധാന്യം അര്‍ഹിക്കുന്ന മലങ്കരയുടെ ഈ പുണ്യ സ്ഥലം സന്ദര്‍ശിക്കുന്നതിനും കൂദാശയില്‍ പങ്കെടുക്കുന്നതിനും സഭയുടെ നാനാ ഭാഗത്തുിന്നും നിരവധി വിശ്വാസികളാണ് മട്ടാഞ്ചേരിയിലെത്തിയത്. മട്ടാഞ്ചേരി അസിയാഭായി സ്കൂളിനും കായീസ് ഹോട്ടലിനും സമീപമാണ് കൂനന്‍കുരിശു പള്ളി സ്ഥിതിചെയ്യുന്നത്.

coonan_cross_church1