കോട്ടയം: ഇഷ്ടപ്പെട്ടില്ലെങ്കിലും ആർക്കും അവഗണിക്കാനാകുമായിരുന്നില്ല ആ ഉറച്ച സ്വരം. എന്നും നേരിനൊപ്പം നിലപാടെടുക്കുകയും സഭയിലും സമൂഹത്തിലും തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുകയും ചെയ്തിരുന്ന മലങ്കര ഒാർത്തഡോക്സ് സഭയിലെ വേറിട്ട ആ ശബ്ദം നിലച്ചു. കാതോലിക്കാ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടിരുന്ന മുതിർന്ന മെത്രാപ്പോലീത്തയായിരുന്ന മാർ അത്താനാസിയോസ്…
ചെങ്ങന്നൂർ: മരണത്തിന് മുൻപ് എല്ലാം മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചാണ് വലിയ ഇടയന്റെ അന്ത്യയാത്ര. അന്ത്യവിശ്രമത്തിനുള്ള കല്ലറ അത്താനാസിയോസ് മുൻകൂട്ടി ഒരുക്കിയിട്ടുണ്ടായിരുന്നു. ഓതറ ദയറായിൽ നിർമാണത്തിലിരിക്കുന്ന പള്ളിയുടെ മദ്ബഹയുടെ ഇടതുവശത്തായിട്ടാണ് കല്ലറ. അന്ത്യകർമങ്ങൾ എങ്ങനെ വേണമെന്നും വ്യക്തമായി വിൽപ്പത്രത്തിൽ എഴുതി വെച്ചിട്ടുണ്ട്. എഴുതി തയ്യാറാക്കിയപോലെ…
പത്തനംതിട്ട: ‘ബറോഡാ ബിഷപ്പ്’- ഗുജറാത്തിലെ എം.എസ്.സർവകലാശാലയിൽ 1966-കാലഘട്ടത്തിൽ എം.എഡിന് പഠിക്കെ സുഹൃത്തുക്കൾ തോമസ് മാർ അത്താനാസിയോസിന് നൽകിയ വിളിപ്പേരാണിത്. അവിടെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് അദ്ദേഹം നടത്തിയ വിദ്യാഭ്യാസ, സന്നദ്ധ പ്രവർത്തനങ്ങൾ കണ്ടാണ് സുഹൃത്തുക്കൾ ഈ പേര് നൽകിയത്. വർഷങ്ങൾക്കുശേഷം ഈ പേര്…
ഒാതറ ∙ ആത്മീയ ജീവിതത്തോടൊപ്പം പ്രകൃതിയെയും പക്ഷിമൃഗാദികളെയും സ്നേഹിച്ചിരുന്ന ഇടയനാണ് തോമസ് മാർ അത്തനാസിയോസ്. അഞ്ചേക്കറോളം വരുന്ന ഒാതറ ദയറായിൽ ചെടിത്തലപ്പുകളുടെ പരിചാരകനായിരുന്നു അദ്ദേഹം. ഇവിടെ റബറും തെങ്ങും മാത്രമല്ല, കോളിഫ്ലവർ ഉൾപ്പെടെ വിവിധയിനം പച്ചക്കറികളും നാട്ടുവിളകളും സമൃദ്ധിയോടെ വിളവിടുന്നു. കൃഷിയോട്…
തിരുവല്ല ∙ ഒാതറ സെന്റ് ജോർജ് ദയറ ഇന്നലെ ഉണർന്നത് വലിയ ഇടയന്റെ ആകസ്മിക വിയോഗ വാർത്ത കേട്ടാണ്. വഡോദരയിൽ നിന്നാണ് രാവിലെ ആറരയോടെ ഫോൺ സന്ദേശം എത്തിയത്. പിന്നീട് ദയറായിലെ ഫാ. ബിജു ഫിലിപ്പും ഫാ. എബി സി.തോമസും ചെങ്ങന്നൂർ…
കൊച്ചി: ഗുജറാത്തിലെ ബറോഡയിൽനിന്ന് 22-ന് രാത്രി 10.30-ഓടെയാണ് രാജധാനി എക്സ്പ്രസിൽ തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത കേരളത്തിലേക്ക് പുറപ്പെട്ടത്. ഏഴാം തീയതിയായിരുന്നു അദ്ദേഹം ബറോഡയിലേക്ക് പോയത്. വെള്ളിയാഴ്ച പുലർച്ചേ 3.10-ന് മെത്രാപ്പോലീത്ത എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തുമെന്നാണ് അറിയിച്ചിരുന്നതെന്ന് സഹായിയായ ഡീക്കൻ…
Damascus-Syria: His Holiness Moran Mor Ignatius Aphrem II – Patriarch of Anthioch and All East has offered condolences over the sad and sudden demise of Metropolitan Thomas Mar Athanasius of Chengannur…
ചെങ്ങന്നൂർ: യാത്രകൾ ഏറെ ഇഷ്ടപ്പെട്ടിരുന്നയാളാണ് തോമസ് മാർ അത്താനാസിയോസ്് മെത്രാപ്പോലീത്ത. സഹായികളൊന്നും ഇല്ലാതെ ഒറ്റയ്ക്കുള്ള സഞ്ചാരമായിരുന്നു താത്‌പര്യമെന്ന് ഓർത്തഡോക്‌സ് സഭ വൈദികസംഘം സെക്രട്ടറി ഫാ. തോമസ് വർഗീസ് അമയിൽ പറഞ്ഞു. 30 വർഷമായി രണ്ടുമാസത്തിൽ ഒരിക്കലെങ്കിലും ഗുജറാത്തിൽ പോകും. ബറോഡയിൽ അദ്ദേഹം…
കോട്ടയം: മലങ്കര ഓർത്തഡോകസ് സഭാ സീനിയർ മെത്രാപ്പൊലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായിരുന്ന തോമസ് മാർ അത്താനാസിയോസിന്റെ ദേഹവിയോഗത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി അനുശോചിച്ചു. വിദ്യാഭ്യാസ വിചക്ഷണനായിരുന്ന അദ്ദേഹം ഭാവിതലമുറയെക്കരുതി നൽകിയ സംഭാവന വിസ്‌മരിക്കാനാവില്ലെന്നും കെ.എം.മാണി. Source
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.