കൃഷിയെ സ്നേഹിച്ച ഇടയൻ

ഒ‍ാതറ ∙ ആത്മീയ ജീവിതത്തോടെ‍ാപ്പം പ്രകൃതിയെയും പക്ഷിമൃഗാദികളെയും സ്നേഹിച്ചിരുന്ന ഇടയനാണ് തോമസ് മാർ അത്തനാസിയോസ്. അഞ്ചേക്കറോളം വരുന്ന ഒ‍ാതറ ദയറായിൽ ചെടിത്തലപ്പുകളുടെ പരിചാരകനായിരുന്നു അദ്ദേഹം. ഇവിടെ റബറും തെങ്ങും മാത്രമല്ല, കോളിഫ്ലവർ ഉൾപ്പെടെ വിവിധയിനം പച്ചക്കറികളും നാട്ടുവിളകളും സമൃദ്ധിയോടെ വിളവിടുന്നു. കൃഷിയോട് എന്നും പ്രിയമായിരുന്നു.

ആടുമാടുകളെ എറെ ഇഷ്ടപ്പെട്ടിരുന്ന ഈ വലിയ ഇടയൻ പരിപാലിച്ചിരുന്നത് ഒൻപതു പശുക്കളെ. ദയറാ വളപ്പിലെ തെ‍ാഴുത്തിൽ ചെന്നാൽ വിവധയിനത്തിലുള്ള പശുക്കളെ കാണാം. ഇവിടെ നിന്ന് പാലും വിൽപന നടത്തുന്നുണ്ട്. കോഴിയും കൽഗവും പാത്തയുമെ‍ാക്കെ ഈ വളപ്പിൽ കാണാൻ കഴിയും. ദയറായിലെ വൈദികരും അംഗങ്ങളും ഇതിനായി മാർ അത്തനാസിയോസിനെ സഹായിച്ചിരുന്നു.