‘ഓശാന ഓശാന ദാവീദിന്റെ പുത്രന്‌ ഓശാന’  / ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

എന്റെ ആലയം പ്രാർത്ഥനാലയം നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കി മാറ്റി. യേശു യരുശലേം ദൈവാലയത്തെ ശുദ്ധീകരിക്കുന്നതാണ്‌ ഓശാനയുടെ പരമ പ്രധാനമായ സന്ദേശം. (മത്തായി 21:1214 , മർക്കോസ് 11:1517 , ലൂക്കോസ് 19:4546 ,യോഹന്നാൻ 2:1317) വർഷങ്ങളായി ദൈവാലയത്തെ കച്ചവട സ്ഥാപനങ്ങളായി കണ്ട് അവയിൽ വില്പന നടത്തി അതിൽ നിന്നുള്ള ലാഭത്തിന്റെ പങ്ക് കൈപ്പറ്റിയിരുന്ന മഹാപുരോഹിതനുംശാസ്ത്രിമാർക്കും ഏറ്റ വലിയ ഒരു തിരിച്ചടിയായിരുന്നു യെശുവിന്റെ പ്രതികരണം. ചോദ്യചെയ്യപ്പെടാത്ത ശക്തികളായി വളരുകയും ചോദ്യം ചെയ്യുന്നവരെന്യായപ്രമാണത്തിന്റെ തെറ്റായ വിശകലനത്തിലൂടെ നിശ്ബദ്ദരാക്കുകയും കായികമായും നേരിടുകയും ചെയ്തിരുന്ന ദൈവാലയ പ്രമാണികൾക്ക് യേശു ഉചിതമായമറുപിടി ന്യായപ്രമാണത്തിൽ നിന്ന് നൽകുകയും അവരെ കായികമായി തന്നെ നേരിടുകയും ചെയ്യുന്നു. ദൈവാലയത്തിൽ നിന്ന് മാറി നിൽക്കേണ്ടീ വന്നവരെല്ലാം / അധികാരികൾ മാറ്റി നിർത്തിയവരെല്ലാം യേശുവിന്റെ അടുക്കലേക്ക് ദൈവാലയത്തിലേക്ക് വരുന്നു. മതനേതാക്കൾക്കുള്ള ശക്തമായ മുന്നറിയിപ്പായ്യിരുന്നു യേശുവിന്റെശബ്‌ദ്ദം. നീതിക്കുവേണ്ടീ , ന്യായത്തിനു വേണ്ടീ സമൂഹത്തിൽ പാർശ്വവൽക്കരിക്കപെടേണ്ടിവന്നവർക്കു വേണ്ടീ യേശു ശബ്ദ്ദം ഇന്നും ഉയരുന്നു. മതനേതാക്കളുംഅധികാരികളും ഇന്നും ഇത് തിരിച്ചറിയുന്നില്ല. തങ്ങളെ ചോദ്യം ചെയ്യുന്ന യേശുവിനെ കൊല്ലാൻ തന്നെ അവർ തീരുമാനിക്കുകയും ചെയ്യുന്നു. തെറ്റ് ചെയ്യുന്നവർക്ക് ദൈവാലയത്തിന്റെ പേരിൽ സംരക്ഷണം ഒരുക്കുകയല്ലേ ഇന്ന് ദൈവാലയത്തെ പ്രാർത്ഥനാലയം ആയി സംരക്ഷിക്കെണ്ടവർ ചെയ്യുന്നത്? തിന്മചെയ്യുന്നവരെ/ചെയ്തവരെ ദൈവാലയത്തിൽ സ്വികരിച്ചിരുത്തകയും അവർക്ക് ജയ് വിളിക്കുകയും ചെയ്യുമ്പോൾ അവരാൽ പീഡനവും നഷ്ടവും ഏറ്റുവാങ്ങേണ്ടിവന്നവരെ ദൈവാലയത്തിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നു. യേശു ചെയ്ത പ്രവൃത്തിയുടെ കടകവിരുദ്ധമായ ചെയ്തികൾ. മതഭക്തി, പള്ളിഭക്തി, വ്യക്തിഭക്തി തുടങ്ങി ആധുനികഭക്തികൾ നിരവധി. ശൗലേ ശൗലേ നീ എന്നെ ഉപദ്രവിക്കുന്നത് എന്തിന് ? സ്നേഹത്തോടു കൂടിയ യേശുക്രിസ്തുവിന്റെ ഈ കരച്ചിൽ ശൗലിനെ പൗലോസാക്കി മാറ്റിയെങ്കിലും കർത്താവിന്റെകരച്ചിലിന്റെ ശബ്ദം കേൾക്കാൻ കഴിയാത്ത ആധുനിക ശൗലുമാർ ഇന്നും ദേവാലയം കള്ളകച്ചവടകേന്ദ്രങ്ങളാക്കി മാറ്റുന്നു. “അവൻ നഗരത്തിന്നു സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിച്ചു കരഞ്ഞു. ഈ നാളിൽ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു, ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു.” ഇടയന്മാർ സാധാരണക്കാർക്കും, പാവപ്പെട്ടവര്ക്കും സമീപിക്കാൻ സാധിക്കാത്ത സാഹചര്യം. • ആർഭാടജീവിതം ശൈലിയാക്കുന്ന നേതൃത്വം • സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവരുടെ ആവശ്യങ്ങളോട് ഇടയന്മാരുടെ പ്രതികരണങ്ങൾ. • വിശ്വാസികളോടുള്ള ധാര്ഷ്ട്യത്തോടെയുള്ള പെരുമാറ്റങ്ങൾ • സ്വാഭാവിക നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങൾ • സ്ഥാപനവല്ക്കരിക്കപ്പെടുന്ന ആദ്ധ്യാത്മികത • കമ്പോളവല്ക്കരിക്കപ്പെടുന്ന ആഘോഷങ്ങളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും. • മത, ജാതി ഭേദ്യമെന്യേ ഒരു മാത്സര്യക്കളരിയാവുന്ന ആഘോഷങ്ങൾ • ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം • കുടുംബ പ്രശ്‌നങ്ങളും കടക്കെടുതികളും മൂലമുൾള അപമാനഭയത്താൽ ദേവാലയം ഉപേക്ഷിക്കേണ്ടിവന്നവർ • ആവശ്യത്തേക്കാളും, സൗകര്യങ്ങളെക്കാളും അധികമായി ആകര്ഷണത്തിനും ആഡംബരത്തിനും ആര്ഭാടത്തിനും മുന്തൂക്കം കൊടുക്കുന്ന ഇടവകകൾ • സഭയുടെ സ്ഥാപനങ്ങളിൽ പലതും വ്യക്തികളുടെ പേരും പെരുമയും നിലനിര്ത്തുന്നതിനുള്ള ഉപാധികളായി മാറുന്നതും അവ തമ്മിൽ അനാരോഗ്യകരമായ മത്സരങ്ങളുംനടക്കുന്നതും • ദേവാലയ നിര്മ്മാണത്തിൽ പണക്കൊഴുപ്പിന്റെ സ്വാധീനം. *പ്രൗഢിക്കും ആകർഷകത്വത്തിനും പണക്കൊഴുപ്പിനും പ്രാധാന്യം നൽകികൊണ്ടുള്ള ദേവാലയപുനർനിര്മ്മാണങ്ങൾ:കേവലം പിരിവുകൾ നൽകാൻ മാത്രമായി വിധിക്കപ്പെട്ട വിശ്വാസികൾ. പള്ളിയും പള്ളിമേടകളും പൊളിക്കുകയും പുതുക്കി പണിയുകയും, മതിലുകൾ, കുരിശടികൾ, സ്വർണ കൊടിമരങ്ങൾ, വെടിക്കെട്ടുകൾ, തിരുശേഷിപ്പ് കച്ചവടം. ദേവാലയം അലങ്കരിക്കാൻ ലക്ഷങ്ങൾ ചെലവിടുമ്പോൾ അത് ദേവാലയചൈതന്യത്തിന് ചാരുത പകരുന്നില്ല എന്നതു ഓര്ക്കണം. ഓരോ അനാവശ്യവും ആവശ്യമാക്കി മാറ്റുമ്പോൾ ജീവിതത്തിന്റെ പുറമ്പോക്കിൽ അനേകർ ജീവിക്കുന്നുഎന്നതും നാം മറന്നു പോവുന്നു. • സാമ്പത്തിക സമൃദ്ധി സഭയുടെയും ക്രിസ്തീയ കുടുംബത്തിന്റെയും ആത്യന്തിക ലക്ഷ്യമായ മാറി. • ചില ആഘോഷങ്ങൾ കുടുംബങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും സമ്പത്തും കുലമഹിമയും വിളംബരം ചെയ്യാനുള്ള വേദികളായി മാറുന്നു. • മദ്യപാനത്തിന്റെയും അനാവശ്യമായ വൈദേശിക സംസ്‌കാരങ്ങളുടെയും രംഗവേദികളാക്കിയതുമൂലം മനംമടുത്തു മാറി നിൽക്കുന്നവർ • ഇടവകകളിലെ അനാവശ്യമായ ‘ഫോര്മാലിറ്റി’കൾ മൂലം സഭ വിടേണ്ടിവന്നവർ • വിദ്യാഭ്യാസകച്ചവടവും ആതുരസേവനവിതരണവും മൊത്തവ്യാപാരമായി വിലപേശുന്ന കമ്പോള സംസ്‌കാരം സാധാരണ വിശ്വാസികളെ പുത്തൻ സഭകളിലേക്കുചേക്കേറുവാൻ നിർബന്ധിതരാകുന്നു. യെരുശലേം ദേവാലയത്തിൽ ചെങ്ങാലിവില്പനക്കാരെ ചാട്ടവാർ കൊണ്ടടിച്ചു പുറത്താക്കിയ കർത്താവ് വീണ്ടും വരുവാൻതാമസിക്കുന്നത് ഭാഗ്യമോ നിർഭാഗ്യമോ എന്നറിയില്ല. …

‘ഓശാന ഓശാന ദാവീദിന്റെ പുത്രന്‌ ഓശാന’  / ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം Read More

വിശുദ്ധ മൂറോന്‍ കൂദാശയുടെ പ്രാധാന്യം / പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ

കിഴക്കന്‍ സഭകള്‍ പ്രത്യേക പ്രാധാന്യം കൊടുക്കുന്ന ഒരു കര്‍മ്മമാണു മൂറോന്‍ കൂദാശ. പടിഞ്ഞാറന്‍ സഭകളില്‍ മൂറോന്‍ തൈലം ഉണ്ടെങ്കിലും അതിന്‍റെ കൂദാശയ്ക്ക് അവര്‍ അത്ര വലിയ പൊതുപ്രാധാന്യം കൊടുക്കുന്നില്ല. കിഴക്കന്‍ സഭകളിലാകട്ടെ ഒരു സഭയുടെ ഐക്യത്തിന്‍റെയും പൂര്‍ണതയുടെയും പ്രതീകമായി ഇതിനെ പരിഗണിക്കുന്നു. …

വിശുദ്ധ മൂറോന്‍ കൂദാശയുടെ പ്രാധാന്യം / പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ Read More

മൂറോന്‍ കൂദാശ: ഒരു നാഴികക്കല്ല് / ഫാ. ടി. ജെ. ജോഷ്വ

പത്തു വര്‍ഷങ്ങള്‍ക്കുശേഷം മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ പരിശുദ്ധ മൂറോന്‍ വീണ്ടും കൂദാശ ചെയ്യപ്പെടുകയാണ്. മുമ്പു പല പ്രാവശ്യം പഴയസെമിനാരി ചാപ്പലില്‍ വച്ചാണു നടത്തിയിട്ടുള്ളതെങ്കില്‍ ഇക്കുറി ഈ മാസം 25-നു പൗരസ്ത്യ കാതോലിക്കായുടെ ആസ്ഥാനമായ കോട്ടയം ദേവലോകം അരമന ചാപ്പലില്‍ വച്ചാണു കൂദാശ. …

മൂറോന്‍ കൂദാശ: ഒരു നാഴികക്കല്ല് / ഫാ. ടി. ജെ. ജോഷ്വ Read More

സഭാസമാധാനം കാലഘട്ടത്തിന്‍റെ ആവശ്യം / ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍എപ്പിസ്കോപ്പാ

ഒരു നൂറ്റാണ്ടിലേറെയായി മലങ്കരസഭയില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ക്കും വ്യവഹാരങ്ങള്‍ക്കും അന്ത്യം കുറിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പരസ്പരം ഛിദ്രിക്കുന്ന ഭവനം നിലനില്‍ക്കില്ല. വാശിയും വൈരാഗ്യവും ഒന്നിനും പരിഹാരമല്ല. ലോകരാഷ്ട്രങ്ങളുടെ ഇടയിലും, സഭ, സാമുദായിക ഭിന്നതകളുടെ പേരിലും ഉണ്ടായിട്ടുള്ള യുദ്ധങ്ങളും കലഹങ്ങളും വരുത്തിവെച്ചിട്ടുള്ള വിനകള്‍ ചരിത്രഏടുകളിലെ …

സഭാസമാധാനം കാലഘട്ടത്തിന്‍റെ ആവശ്യം / ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍എപ്പിസ്കോപ്പാ Read More

വൃദ്ധന്‍ പുന്നൂസും ഖദര്‍ മൂറോനും / ഡോ. എം. കുര്യന്‍ തോമസ്

സ്വാതന്ത്ര്യം നേടി എന്നതല്ല, നേടിയ സ്വാതന്ത്ര്യം പ്രകടമാക്കുന്നതിലും ഉപയോഗിക്കുന്നതിലുമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യ പ്രഖ്യാപനം അടങ്ങിയിരിക്കുന്നത്. ഈ അര്‍ത്ഥത്തില്‍ 2018 മാര്‍ച്ച് 23-ന് മലങ്കരസഭ നടത്തുന്ന വി. മൂറോന്‍ കൂദാശ, സഭയുടെ ആത്മീയസ്വാതന്ത്ര്യലബ്ദിയുടെ പുനഃപ്രഖ്യാപനമാണ്. ഇതു മനസിലാക്കണമെങ്കില്‍ എങ്ങിനെ മലങ്കരസഭയുടെ ആത്മീയ അധികാരം …

വൃദ്ധന്‍ പുന്നൂസും ഖദര്‍ മൂറോനും / ഡോ. എം. കുര്യന്‍ തോമസ് Read More

വി. മൂറോന്‍ തൈലവും കൂദാശയും / ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്

സഭയുടെ പ്രധാനപ്പെട്ട കൂദാശകളില്‍ ഒന്നാണ് വി. മൂറോന്‍. എന്നാല്‍ വി. മാമോദീസായില്‍ വ്യക്തികള്‍ക്കു നല്‍കുന്ന മൂറോന്‍ അഭിഷേകത്തെ വേറിട്ട ഒരു കൂദാശയായി കണക്കാക്കേണ്ടതില്ല. കിഴക്കന്‍ സഭകളുടെ പാരമ്പര്യമനുസരിച്ച് വി. മാമോദീസായുടെ അവിഭാജ്യ ഘടകമാണ് വി. മൂറോന്‍. എന്നാല്‍ മൂറോന്‍ തൈലത്തിന്‍റെ ശുദ്ധീകരണത്തെ …

വി. മൂറോന്‍ തൈലവും കൂദാശയും / ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് Read More

ഇത്തവണ വചനിപ്പു പെരുന്നാളും ഓശാനാ ഞായറാഴ്ചയും ഒരുമിച്ച്

ഇത്തവണ വചനിപ്പു പെരുന്നാളും (2018 മാര്‍ച്ച് 25) ഓശാനാ ഞായറാഴ്ചയും ഒരുമിച്ചു വരുന്നു. 1956 മാര്‍ച്ച് 25നാണ് ഇതിനു മുമ്പ് ഇവ ഒരുമിച്ചു വന്നത്. 2029, 2040, 2108 വര്‍ഷങ്ങളില്‍ ഇത് ആവര്‍ത്തിക്കും. 1956നു മുമ്പ് 1901 ഏപ്രില്‍ ഏഴിന് ഇങ്ങനെ …

ഇത്തവണ വചനിപ്പു പെരുന്നാളും ഓശാനാ ഞായറാഴ്ചയും ഒരുമിച്ച് Read More

1958-ലെ സഭായോജിപ്പും ശാശ്വത സമാധാനവും / ജസ്റ്റിസ് ബഞ്ചമിന്‍ കോശി

1958-ല്‍ ഉണ്ടായ സുപ്രീംകോടതിവിധിയെ തുടര്‍ന്ന് സഭയില്‍ ഉണ്ടായ ഐക്യത്തെക്കുറിച്ചും സമാധാനത്തേക്കുറിച്ചും പല തെറ്റിദ്ധാരണാപരമായ ചിന്തകള്‍ പല സ്ഥലത്തുനിന്നും ഉയര്‍ന്നുവരുന്നുണ്ട്. 2017-ലെ സുപ്രീംകോടതി വിധിക്കുശേഷം നമ്മുടെ സഭാനേതൃത്വം സമാധാനത്തിന് മുന്‍കൈ എടുക്കണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. ജയിച്ചുനില്‍ക്കുമ്പോഴാണ് തത്വങ്ങള്‍ അടിയറവെയ്ക്കാതെ ചില വിട്ടുവീഴ്ചകള്‍ ചെയ്യുവാനുള്ള …

1958-ലെ സഭായോജിപ്പും ശാശ്വത സമാധാനവും / ജസ്റ്റിസ് ബഞ്ചമിന്‍ കോശി Read More

മറക്കുവാനാകുമോ ആ പഞ്ചപാണ്ഡവരേ? / ഡോ. സിബി തരകന്‍

മലങ്കര ഓര്‍ത്തഡോക്സ് സഭ ഇന്നൊരു സ്വതന്ത്ര ക്രൈസ്തവ സഭയാണ്. അതിന്‍റെ സ്വാതന്ത്ര്യം അക്ഷീണമായ ആലോചനയാലും സുധീരമായ കര്‍മ്മപദ്ധതിയാലും നേടിയെടുത്ത ഒരു കൂട്ടം നേതാക്കന്മാരെ നമ്മള്‍ മറന്നുകളഞ്ഞിട്ട് ഏറെ നാളായി. മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് സംസിദ്ധമായ സ്വാതന്ത്ര്യം ഈ നേതാക്കന്മാരുടെ പ്രവര്‍ത്തനഫലമാണ് എന്നുള്ള …

മറക്കുവാനാകുമോ ആ പഞ്ചപാണ്ഡവരേ? / ഡോ. സിബി തരകന്‍ Read More

കാതോലിക്കേറ്റിന്‍റെ വ്യക്തിത്വവും സ്ഥാനചിഹ്നങ്ങളും / ഡോ. എം. കുര്യന്‍ തോമസ്

സ്ഥാപനകാലത്ത് വിഭാവനം ചെയ്തതിനേക്കാള്‍ കാതോലിക്കേറ്റിന്‍റെ വ്യക്തിത്വം വളരെയധികം ഇന്നു വളര്‍ന്നിരിക്കുന്നു. അത് മഫ്രിയാനേറ്റാണോ, പൗരസ്ത്യ കാതോലിക്കേറ്റാണോ എന്ന ചോദ്യത്തിനൊന്നും ഇനി പ്രസക്തിയില്ല. ഇന്നത് അര്‍ക്കദിയാക്കോന്‍ – മാര്‍ത്തോമ്മാ മെത്രാന്‍ – മലങ്കര മെത്രാപ്പോലീത്താ – കാതോലിക്കാ എന്ന രീതിയില്‍ വളര്‍ന്ന മാര്‍ത്തോമ്മാശ്ലീഹായുടെ …

കാതോലിക്കേറ്റിന്‍റെ വ്യക്തിത്വവും സ്ഥാനചിഹ്നങ്ങളും / ഡോ. എം. കുര്യന്‍ തോമസ് Read More