കേരള ഹൈക്കോടതി ആറു പള്ളികള്‍ക്ക് പോലീസ് പ്രൊട്ടക്ഷൻ അനുവദിച്ചു

സഭാക്കേസിൽ യാക്കോബായ പക്ഷം പിടിച്ച സംസ്ഥാന സർക്കാരിന് ഹൈക്കോടതിയിൽ തിരിച്ചടി. രണ്ട് മാസത്തിനുള്ളിൽ ആറ് പള്ളികളിൽ ഉത്തരവ് നടപ്പാക്കണമെന്ന് നിർദ്ദേശം.

കൊച്ചി : മലങ്കര സഭാത്തർക്കത്തിൽ നിയമ നിർമ്മാണത്തിലൂടെ വിധി മറികടക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിന്റെ നീക്കങ്ങളെ പരോക്ഷമായി തള്ളി ഹൈക്കോടതി ഇടപെടൽ.1958, 1995 സുപ്രീം കോടതി വിധികൾക്ക് പുറമെ 2017 സഭാക്കേസ് വിധി ആറ് പള്ളികൾക്കും ബാധകമെന്ന് ബഹു. കോടതി. യാക്കോബായ പക്ഷത്തിന്റെ ഗുണ്ടാ വിളയാട്ടത്തിനൊടുവേ ഓർത്തഡോക്സ്‌ സഭയാണ് പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചത്.

അങ്കമാലി ഭദ്രാസനത്തിലെ ഓടക്കാലി സെന്റ് മേരീസ്‌ പള്ളി, മഴുവന്നൂർ സെന്റ്‌ തോമസ്, പുളിന്താനം സെന്റ്‌ ജോൺസ്, കണ്ടനാട് വെസ്റ്റ് ഭദ്രാസത്തിലെ ആട്ടിൻകുന്ന് സെന്റ്‌ മേരീസ്‌, കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തിലെ കാരിക്കോട് സെന്റ്‌ മേരീസ്‌, കൊല്ലം ഭദ്രാസനത്തിലെ മുഖത്തല സെന്റ് മേരീസ്‌ എന്നീ പള്ളികൾക്കാണ് പോലീസ് സംരക്ഷണം അനുവദിച്ചത്.

നിലവിൽ ആട്ടിൻകുന്ന്, കാരിക്കോട് പള്ളികളിൽ വിധി പൂർണ്ണമായും നടപ്പാക്കിയെങ്കിലും പ്രശ്നങ്ങൾ നിലനിൽക്കുകയാണ്.