അന്തരിച്ച അഞ്ചേരി അച്ചന് രണ്ടു വിഭാഗത്തിലെയും വൈദികർ ഒരുമിച്ചു അച്ചന് യാത്രയയപ്പു നൽകി

കോട്ടയം ചെറിയപള്ളി മഹാഇടവക വീണ്ടും ഉദാത്ത മാതൃകയായി കർത്താവിൽ നിദ്രപ്രാപിച്ച യാക്കോബായ സഭയിലെ കോട്ടയം സിംഹാസന പള്ളി വികാരി അഞ്ചേരിയിൽ എബ്രഹാം ജോൺ പുത്തൻപുരയ്ക്കൽ കോർഎപ്പിസ്കോപ്പായ്ക്ക് രാജകീയ വിടവാങ്ങൽ നൽകി കോട്ടയം ചെറിയപള്ളി മഹാഇടവക മാതൃകയായി. ചെറിയപള്ളിയുടെ സെമിത്തേരി ചാപ്പൽ ആയ പുത്തൻപള്ളിയിൽ നൽകിയ വിടവാങ്ങൽ ചടങ്ങിൽ ഓർത്തഡോക്സ് സഭയിലെ നിരവധി വൈദീകർ പങ്കെടുത്തു. ശവസംസ്കാര ശുശ്രൂഷയുടെ രണ്ടാം ക്രമം പുത്തൻപള്ളിയിൽ വച്ച് പൂർത്തിയാക്കി. മലങ്കര സഭയിലെ വൈദികർക്കൊപ്പം യാക്കോബായ വിഭാഗം വൈദികരും ഒരുമിച്ചു പുത്തൻപള്ളിയിൽ വന്ദ്യ വൈദികന്റെ വിടവാങ്ങൽ ശുശ്രുഷകളിൽ കാർമ്മികത്വം വഹിച്ചു. ശേഷം വൈദീകർ ഭൗതിക ശരീരം വഹിച്ചുകൊണ്ടാണ് അച്ചൻ്റെ ഭവനത്തിൽ എത്തിച്ചത്. കോട്ടയം സെൻട്രൽ ഭദ്രാസനത്തിലെ എല്ലാ വൈദീകരുടേയും സാന്നിദ്ധ്യം ഈ യാത്രയയപ്പ് രാജകീയമാക്കി. ഓർത്തഡോക്സ് സഭയ്ക്ക് അഭിമാനിക്കാവുന്ന വിധം പുത്തൻപള്ളിയിലെ ക്രമീകരണങ്ങൾക്ക് കോട്ടയം ചെറിയപള്ളി വികാരി ഫാ. മോഹൻ ജോസഫ് അച്ചനോടൊപ്പം ട്രസ്റ്റി ജേക്കബ് മാത്യു മുട്ടുമ്പുറം, സെക്രട്ടറി വിനോയ് കുര്യൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Malankara Church Unity, Kottayam Puthenpally